ബഹ്റൈൻ കെ.എം.സി.സിക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ലുലു ഫിനാൻഷ്യൽ ഗ്രൂപ്
text_fieldsമനാമ: ബഹ്റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ രംഗത്തുള്ള കെ.എം.സി.സിക്ക് ഭക്ഷ്യസാധനങ്ങളുടെ കിറ്റുകൾ കൈമാറി ലുലു ഫിനാൻഷ്യൽ ഗ്രൂപ്. മഹാമാരിയെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രയാസപ്പെടുന്ന സഹജീവികൾക്ക് കെ.എം.സി.സി മുഖേന സഹായം എത്തിക്കാനാണ് കിറ്റുകൾ കൈമാറിയത്. കെ.എം.സി.സിയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകി വരുന്ന ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് ഗ്രൂപ് പ്രതിസന്ധികാലത്തും ഒപ്പമുണ്ട്.
അർഹരായവർക്ക് വേണ്ട സഹായം വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദിെൻറ നിർദേശ പ്രകാരം ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ സുദേശ് കുമാർ ആണ് കിറ്റുകൾ കൈമാറിയത്. കെ.എം.സി.സി സംസ്ഥാന, ജില്ല നേതാക്കൾക്കു പുറമേ, ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫിസ് ജീവനക്കാരായ കെ.എം. സന്ദീപ്, എം.കെ. രഘുനാഥ്, ജി. നിതിൻ എന്നിവരുടെ സാന്നിധ്യത്തിൽ മനാമ കെ.എം.സി.സി ഓഫിസിലാണ് കൈമാറിയത്.
ദുരിതബാധിതരെ സഹായിക്കാൻ കെ.എം.സി.സി നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് ജനറൽ മാനേജർ സുദേശ് കുമാർ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പ്രവർത്തനങ്ങൾക്ക് പിന്തുണയേകിയ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് നന്ദി അറിയിക്കുന്നതായി ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.