Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഫാ​ഇ​ല്‍...

‘ഫാ​ഇ​ല്‍ ഖൈ​ര്‍’​സം​രം​ഭ പ​ട്ടി​ക​:  സ്ത്രീ​ക​ളു​ടെ വായ്​പക്ക്​ സഹായം 

text_fields
bookmark_border
‘ഫാ​ഇ​ല്‍ ഖൈ​ര്‍’​സം​രം​ഭ പ​ട്ടി​ക​:  സ്ത്രീ​ക​ളു​ടെ വായ്​പക്ക്​ സഹായം 
cancel

മ​നാ​മ: ‘ഫാ​ഇ​ല്‍ ഖൈ​ര്‍’​സം​രം​ഭ പ​ട്ടി​ക​യി​ലു​ള്ള മു​ഴു​വ​ന്‍ ബ​ഹ്റൈ​നി വ​നി​ത​ക​ളു​ടെ​യും ലോ​ണ്‍ തി​രി​ച്ച​ട​ക്കാ​ൻ വ​നി​താ സു​പ്രീം കൗ​ണ്‍സി​ല്‍ അ​ധ്യ​ക്ഷ​യും ഹ​മ​ദ് രാ​ജാ​വി​​െൻറ പ​ത്നി​യു​മാ​യ പ്രി​ന്‍സ​സ് സ​ബീ​ക്ക ബി​ന്‍ത് ഇ​ബ്രാ​ഹിം ആ​ല്‍ ഖ​ലീ​ഫ നി​ര്‍ദേ​ശം ന​ല്‍കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ല്‍ പെ​ട്ട വ​നി​ത​ക​ളു​ടെ വാ​യ്​​പ​യാ​യി​രി​ക്കും ഇ​ത്ത​ര​ത്തി​ല്‍ അ​ട​ക്കു​ക. കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. 

വ​നി​താ സു​പ്രീം കൗ​ണ്‍സി​ല്‍ പ്ര​ഖ്യാ​പി​ച്ച ‘ബ​ഹ്റൈ​​െൻറ സു​ര​ക്ഷ​ക്കാ​യി ഒ​ന്നി​ക്കൂ’​എ​ന്ന പ്ര​ത്യേ​ക കാ​മ്പ​യി​​െൻറ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം. വി​വി​ധ കേ​സു​ക​ളി​ല്‍ പെ​ട്ട് കോ​ട​തി പി​ഴ വി​ധി​ച്ച വ​നി​ത​ക​ള്‍ക്കും ലോ​ണ്‍ അ​ട​ക്കു​ന്ന​തി​ല്‍ വീ​ഴ്ച്ച വ​രു​ത്തി​യ സ്ത്രീ​ക​ള്‍ക്കു​മാ​ണ് ഇ​തി​​െൻറ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​നു​ഷി​ക പ​രി​ഗ​ണ​ന മു​ന്നി​ല്‍ വെ​ച്ചു കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം പ്രി​ന്‍സ​സ് സ​ബീ​ക്ക എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് വ​നി​താ സു​പ്രീം കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഹാ​ല അ​ല്‍ അ​ന്‍സാ​രി വ്യ​ക്ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story