അൽ ഹവാജ് ഇൗദ് ഹോട്ലൈൻ ഷോപ്പിങ് ബസാർ 16 വരെ
text_fieldsമനാമ: അൽ ഹവാജ് സംഘടിപ്പിക്കുന്ന ഇൗദ് ഹോട്ലൈൻ ഷോപ്പിങ് ബസാർ മെയ് 16 വരെ നീണ്ടുനിൽക്കും. ആവശ്യമായ സാധനങ്ങൾ തെരഞ്ഞെടുത്ത് 39994446 എന്ന നമ്പറിലേക്ക് ഒാർഡർ ചെയ്താൽ 48 മണിക്കുറിനകം വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. രാവിലെ 10 മുതൽ നാല് വരെയും രാത്രി എട്ട് മുതൽ 12 വരെയുമാണ് ഒാർഡർ ചെയ്യാവുന്നത്. കഴിഞ്ഞ 15 വർഷമായി അൽ ഹവാജ് ഷോപ്പിങ് ബസാർ സംഘടിപ്പിക്കുന്നുണ്ട്.
പെർഫ്യൂം, കോസ്മറ്റിക്സ്, വാച്ചുകൾ, ആക്സസറികൾ, ലതർ ഉൽപന്നങ്ങൾ തുടങ്ങിയവ ന്യായമായ വിലയിൽ ലഭിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് വാട്സ്ആപ്പ് മുഖേന ഒാർഡർ എടുത്ത് ഉൽപന്നങ്ങൾ വീട്ടിൽ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.