മിഷൻ വിങ്സ് ഒാഫ് കംപാഷൻ: ആദ്യ ടിക്കറ്റുകൾ നൽകി
text_fieldsമനാമ: കോവിഡ് കാരണം ദുരിതത്തിലായ പ്രവാസികൾക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകാൻ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്നൊരുക്കിയ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിൽ ബഹ്റൈനിൽനിന്നുള്ള യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകുന്നതിന് തുടക്കമായി. മേയ് 22ന് തിരുവനന്തപുരം വിമാനത്തിൽ യാത്ര ചെയ്യുന്ന മാവേലിക്കര സ്വദേശി രാധിക ശരത്കുമാർ, തൃശൂർ സ്വദേശികളായ കെ.എ. സലിം, ഷഹാന സലിം എന്നിവർക്കാണ് ടിക്കറ്റ് നൽകിയത്.
വ്യവസായ പ്രമുഖരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയോടെ ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗൾഫ് മാധ്യമത്തിലൂടെയും മീഡിയവണിലൂടെയും അപേക്ഷിച്ചവരിൽനിന്ന് തികച്ചും അർഹരായവർക്കാണ് ടിക്കറ്റ് നൽകുന്നത്. ആർ.പി ഗ്രൂപ് ചെയർമാൻ ഡോ. രവി പിള്ളയാണ് ഇൗ ദൗത്യത്തിന് പിന്തുണയുമായി ആദ്യം എത്തിയത്. തുടർന്ന് നിരവധി വ്യവസായ പ്രമുഖരും അഭ്യുദയകാംക്ഷികളും പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധരായെത്തി.
കോവിഡിനെത്തുടർന്ന് ഭക്ഷണത്തിനുപോലും ആളുകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സൗജന്യ ടിക്കറ്റ് നൽകാനുള്ള മിഷൻ വിങ്സ് ഒാഫ് കംപാഷൻ ആരംഭിച്ചത്. സിഞ്ചിലെ മീഡിയവൺ ഒാഫിസിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ നദ്വി ഇരിങ്ങൽ, െറസിഡൻറ് മാനേജർ വി. അബ്ദുൽ ജലീൽ, മാർക്കറ്റിങ് മാനേജർ ഷക്കീബ് വലിയപീടികക്കൽ, മീഡിയവൺ റിപ്പോർട്ടർ സിറാജ് പള്ളിക്കര, അബ്ദുൽ മജീദ് തണൽ, അബ്ദുൽ ഹഖ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.