Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ണി​ക​ണ്​​ഠ​ൻ...

മ​ണി​ക​ണ്​​ഠ​ൻ കാ​ത്തി​രി​ക്കു​ന്നു; നാ​ട്ടി​ലെ​ത്താ​ൻ സ​ഹാ​യം തേ​ടി

text_fields
bookmark_border
മ​ണി​ക​ണ്​​ഠ​ൻ കാ​ത്തി​രി​ക്കു​ന്നു; നാ​ട്ടി​ലെ​ത്താ​ൻ സ​ഹാ​യം തേ​ടി
cancel
camera_alt??????????????

മ​നാ​മ: പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ ശ​രീ​ര​ത്തി​​െൻറ ഒ​രു ഭാ​ഗം ത​ള​ർ​ന്ന മ​ണി​ക്​​ണ​ഠ​ൻ ചോ​ദി​ക്കു​ന്നു; നാ​ട്ടി​ലെ​ത്താ​ൻ ആ​രെ​ങ്കി​ലും സ​ഹാ​യി​ക്കു​മോ? നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹം ഒ​രാ​ഴ്​​ച മു​മ്പാ​ണ്​ ശ​രീ​രം ത​ള​ർ​ന്ന്​​ കി​ട​പ്പി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം പാ​റ​ശ്ശാ​ല പൊ​ഴി​യൂ​ർ ഉ​ച്ച​ക്ക​ട സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്​​ഠ​ൻ ഇ​പ്പോ​ൾ സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​രീ​രം ത​ള​ർ​ന്ന​തി​നു​പു​റ​മേ, സം​സാ​ര ശേ​ഷി​യും ന​ഷ്​​ട​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തി​ന്​ ഫി​സി​യോ തെ​റ​പ്പി​യി​ലൂ​ടെ മാ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

ബ​ഹ്​​റൈ​നി​ൽ താ​മ​സി​ച്ച്​ ഇ​തി​ന്​ ക​ഴി​യി​ല്ല. അ​തി​നാ​ൽ, എ​ങ്ങ​നെ​യെ​ങ്കി​ലും നാ​ട്ടി​ലെ​ത്തി ചി​കി​ത്സ തു​ട​രാ​നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​​െൻറ ആ​ഗ്ര​ഹം. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തി​നു മു​ന്നി​ൽ ചോ​ദ്യ ചി​ഹ്ന​മാ​യി നി​ൽ​ക്കു​ക​യാ​ണ്. ശ​രീ​ര​ത്തി​​െൻറ ഒ​രു ഭാ​ഗം ത​ള​ർ​ന്ന​തി​നാ​ൽ വി​മാ​ന യാ​ത്ര​ക്ക്​ പ്ര​ത്യേ​ക സം​വി​ധാ​നം വേ​ണം. യാ​ത്ര​ക്കു​ള്ള പ​ണ​വും നാ​ട്ടി​ലെ​ത്തി​യാ​ൽ ചി​കി​ത്സ​ക്കു​ള്ള പ​ണ​വും ക​ണ്ടെ​ത്ത​ണം. ഇ​തി​നെ​ല്ലാം ആ​രെ​ങ്കി​ലും സ​ഹാ​യ​ത്തി​നെ​ത്തും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ മ​ണി​ക​ണ്​​ഠ​ൻ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഇ​പ്പോ​ൾ ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. 15 വ​ർ​ഷം മു​മ്പാ​ണ്​ ഇ​ദ്ദേ​ഹം ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്. നാ​ട്ടി​ൽ ഭാ​ര്യ​യും കു​ട്ടി​യും മാ​താ​വും അ​ട​ങ്ങു​ന്ന​താ​ണ്​ കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story