കടലോരത്ത് ഉല്ലസിക്കാൻ സല്ലാക്കിൽ ഒരിടം
text_fieldsമനാമ: നഗരത്തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി കടലോരത്തെ കാറ്റേറ്റ് വിശ്രമിക്കാൻ ആഗ്രഹിക്കുന്നവരെ മാടിവിളിക്കുകയാണ് ബഹ്റൈൻ ബീച്ച് ബേ റിസോർട്ട്. കടൽത്തീരത്തൊരുക്കിയ കുടത്തണലുകളിലിരുന്ന് ശാന്തതയിൽ അലിയാം ഇവിടെ. കടലിൽ നീന്തിക്കുളിച്ച് പുതിയൊരുൻമേഷം നേടുകയുമാകാം. സല്ലാക്കിലുള്ള ഇൗ വിനോദ കേന്ദ്രം വാരാന്ത്യങ്ങളിലും മറ്റും നഗരവാസികൾക്ക് കയറിച്ചെല്ലാൻ പറ്റിയൊരു ഇടമാണ്. 50ഒാളം മുറികളും പാർട്ടി ഹാൾ, ഒാപൺ സ്റ്റേജ്, കഫറ്റീരിയ, നീന്തൽക്കുളം എന്നിവയും ഇവിടെയുണ്ട്. മലയാളി സംഘടനകളുടേത് ഉൾപ്പെടെ വിവിധ പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്.
എല്ലാ ദിവസവും രാവിലെ എട്ടുമുതൽ രാത്രി 12 വരെയാണ് ഇവിടുത്തെ പ്രവർത്തന സമയം. വൈകീട്ടാണ് കൂടുതൽ ആളുകൾ എത്തുന്നതെന്ന് കൊയിലാണ്ടി അരിക്കുളം സ്വദേശിയായ ജനറൽ മാനേജർ എൻ.പി. മൊയ്തീൻ പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നല്ല തിരക്കായിരിക്കും ഇവിടെ. കൂടുതൽ വിനോദം ആഗ്രഹിക്കുന്നവർക്കായി കയാക്കിങ്, ജെറ്റ് സ്കി എന്നിവയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള കളി സ്ഥലവുമുണ്ട്. മൂന്ന് ദിനാറാണ് ബീച്ചിലേക്കുള്ള പ്രവേശന ഫീസ്. കുട്ടികൾക്ക് രണ്ട് ദിനാറാണ് ഫീസ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.