Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തണം –കിരീടാവകാശി 

text_fields
bookmark_border
സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തണം –കിരീടാവകാശി 
cancel
camera_alt????????? ?????????? ??????? ?????????????? ???????????????? ??????????????????

മ​നാ​മ: സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ വ​ഴി ന​ല്‍കു​ന്ന സേ​വ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ക​യും ഉ​യ​ര്‍ന്ന ഗു​ണ​നി​ല​വാ​രം പു​ല​ര്‍ത്തു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. സി​വി​ല്‍ സ​ര്‍വി​സ്​ സ​മി​തി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ള്‍ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ അ​തോ​റി​റ്റി​ക​ള്‍ ബാ​ധ്യ​സ്ഥ​മാ​ണ്. ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ​ര്‍ക്കാ​ര്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​​െൻറ​യും ജ​ന​ങ്ങ​ളു​ടെ​യും താ​ല്‍പ​ര്യം മു​ന്‍നി​ര്‍ത്തി​യാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കേ​ണ്ട​ത്. 

രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്തി​​െൻറ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ​ള​ര്‍ച്ച​യും പു​രോ​ഗ​തി​യും നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​ര്‍ക്കാ​ര്‍ അ​തോ​റി​റ്റി​ക​ളു​ടെ പു​നഃ​സം​വി​ധാ​ന​ത്തി​ന് സി​വി​ല്‍ സ​ര്‍വി​സ് ബ്യൂ​റോ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ക​ഴി​വും പ്രാ​പ്​​തി​യു​മു​ള്ള ത​ദ്ദേ​ശീ​യ തൊ​ഴി​ല​ന്വേ​ഷ​ക​ര്‍ക്കു മു​ന്നി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നി​ടു​ന്ന​തി​നും സി​വി​ല്‍ സ​ര്‍വി​സ് ബ്യൂ​റോ ശ്ര​മി​ക്കു​ന്നു​ണ്ട്. 57 സ​ര്‍ക്കാ​ര്‍ അ​തോ​റി​റ്റി​ക​ളി​ല്‍ 51 എ​ണ്ണ​വും പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ ഇ​തി​ന​കം ബ്യൂ​റോ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് 19 ഉ​യ​ര്‍ത്തി​യ പ്ര​തി​സ​ന്ധി​ക​ള്‍ അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story