Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപെരുന്നാള്‍...

പെരുന്നാള്‍ പുടവക്കുള്ള സഹായം വിതരണം ചെയ്യാന്‍ ഹമദ് രാജാവി​െൻറ നിര്‍ദേശം

text_fields
bookmark_border
പെരുന്നാള്‍ പുടവക്കുള്ള സഹായം വിതരണം ചെയ്യാന്‍ ഹമദ് രാജാവി​െൻറ നിര്‍ദേശം
cancel

മ​നാ​മ: റോ​യ​ല്‍ ഹ്യൂ​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ള്ള അ​നാ​ഥ​ര്‍ക്കും വി​ധ​വ​ക​ള്‍ക്കും പെ​രു​ന്നാ​ള്‍ പു​ട​വ​ക്കു​ള്ള സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്യാ​ന്‍ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ ഉ​ത്ത​ര​വി​ട്ടു. പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ല്‍ ബ​ലി പെ​രു​ന്നാ​ള്‍ സ​ന്തോ​ഷം നി​റ​ക്കാ​ന്‍ ഇ​ത് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ര്‍.​എ​ച്ച്.​എ​ഫ് ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

പ്ര​തി​സ​ന്ധി നി​റ​ഞ്ഞ ഒ​രു ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​മ്പോ​ള്‍ പോ​ലും അ​ശ​ര​ണ​ര്‍ക്ക് കൈ​ത്ത​ങ്ങാ​കു​ന്ന​തി​ല്‍ വീ​ഴ്​​ച വ​രു​ത്താ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യാ​ണ് ഇൗ ​തീ​രു​മാ​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് ആ​ര്‍.​എ​ച്ച്.​എ​ഫ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​മു​സ്​​ത​ഫ അ​സ്സ​യ്യി​ദ് പ​റ​ഞ്ഞു. ഹ​മ​ദ് രാ​ജാ​വി​​െൻറ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യ ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​ക്കും ഹ​മ​ദ് രാ​ജാ​വി​നും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്​​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story