ഉച്ചവിശ്രമ നിയമം ലംഘിക്കുന്നത് കണ്ടെത്താൻ നടപടി
text_fieldsമനാമ: തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന് നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻറൈറ്റ്സ് (എൻ.െഎ.എച്ച്.ആർ) നടപടി തുടങ്ങി. കടുത്ത ചൂട് കണക്കിലെടുത്ത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലു വരെ ജോലി നിർത്തിവെക്കണമെന്നാണ് തൊഴിൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് എല്ലാ ജോലിക്കാർക്കും മാസ്ക് നൽകണമെന്നും എൻ.െഎ.എച്ച്.ആർ സ്വകാര്യ മേഖലയിലെ തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
എല്ലാ ജോലിക്കാരും മാസ്ക് ധരിക്കുകയും വേണം. ജോലിസ്ഥലത്തെത്തുേമ്പാഴും തിരിച്ചുപോകുേമ്പാഴും എല്ലാ ജോലിക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കണം. ഉയർന്ന ശരീരോഷ്മാവ് ഉള്ളവരെ ഉടൻതന്നെ െഎസൊലേഷനിലേക്കു മാറ്റണം. ജോലിസ്ഥലത്തും വിശ്രമമുറികളിലും മറ്റും ജോലിക്കാർ അടുത്തിടപഴകുന്നത് ഒഴിവാക്കാനും നടപടി സ്വീകരിക്കണം. ജോലിക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങളിലും ഇത് പാലിക്കണമെന്ന് എൻ.െഎ.എച്ച്.ആർ നിർദേശിച്ചു. 30,000 സ്ഥാപനങ്ങളാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മൂന്നു മാസത്തില്‍ കൂടാത്ത തടവും 500 ദീനാറില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.