‘ഫീനാ ഖൈര്‍’വിവിധ തരം പദ്ധതികളുമായി മുന്നോട്ട് –ഡോ. മുസ്തഫ അസ്സയ്യിദ്
text_fieldsമനാമ: കോവിഡ് 19മായി ബന്ധപ്പെട്ട് യാസങ്ങളനുഭവിക്കുന്നവര്ക്കായി ‘ഫീനാ ഖൈര്‍’എന്ന പേരില്‍ വിവിധ തരം പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതായി റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് ജന. സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി. പ്രയാസമനുഭവിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതിെൻറ ഗുണഫലം ലഭ്യമാക്കുന്നുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ പ്രത്യേക താല്പര്യ പ്രകാരം ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിലൂടെ ആളുകളില്‍ നിന്നും സംഭാവനകള്‍ ശേഖരിക്കുകയും പ്രയാസമനുഭവിക്കുന്നവര്‍ക്ക് പല തരത്തിലുള്ള സഹായ പദ്ധതികളായി നല്‍കുകയും ചെയ്തു വരുന്നുണ്ട്. പ്രയാസവും ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകാന്‍ സമൂഹത്തിന് കരുത്ത് പകരുന്ന പദ്ധതിയാണിത്.
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം വിശപ്പില്ലാതെ കഴിയാനുള്ള അവസരവും ഇത് ഒരുക്കുന്നു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി തുടരുന്നതില്‍ അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. സന്നദ്ധ സേവകരുടെയും പ്രാദേശിക സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ ധാരാളം കുടുംബങ്ങളിലേക്ക് ‘ഫീനാ ഖൈര്‍’സഹായം എത്തിക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ഇത്തരം പദ്ധതികള്‍ വളരെയേറെ സഹായകമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.