പ്രവാസികളുടെ പ്രശ്നങ്ങൾ: ക്യാപിറ്റൽ ഗവർണറേറ്റ് വെബിനാർ സംഘടിപ്പിച്ചു
text_fieldsമനാമ: ‘ഫീനാ ഹൈർ’പദ്ധതിയുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റ് നടത്തിവരുന്ന പദ്ധതികളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് വെബിനാർ സംഘടിപ്പിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യഅ്ഖൂബ് ലോറി വെബിനാറിന് നേതൃത്വം നൽകി. വിവിധ പ്രവാസി സംഘടനാ ഭാരവാഹികളും സാമൂഹിക പ്രവർത്തകരുമാണ് വെബിനാറിൽ പെങ്കടുത്തത്. ചെറുകിട ബിസിനസ് സംരംഭങ്ങൾ നേരിടുന്ന പ്രതിസന്ധിയും മൂന്നും നാലും മാസമായി ശമ്പളം ലഭിക്കാത്തതിനാൽ വാടക നൽകാൻ സാധിക്കാത്തവരുടെ പ്രശ്നങ്ങളും ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള യോഗത്തിൽ ഉന്നയിച്ചു.
ലോൺ തിരിച്ചടക്കുന്നതിൽ വിട്ടുവീഴ്ച കാണിക്കാത്ത ചില ബാങ്കുകൾക്ക് തിരിച്ചടവിന് സാവകാശം നൽകാൻ നിർദേശം നൽകുക, സ്കൂൾ ഫീസിെൻറ കാര്യത്തിൽ ഒന്നോ, രണ്ടോ മാസത്തെ ഇളവുകൾ നൽകാൻ മാനേജ്മെൻറുകളുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കുക, സ്വദേശത്ത് കുടുങ്ങിക്കിടക്കുന്ന റെസിഡൻറ് പെർമിറ്റുള്ളവരെയും ബന്ധുക്കളെയും തിരിച്ച് ബഹ്റൈനിൽ എത്തിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. കോവിഡ് ആരംഭിച്ചതിന് ശേഷം ബ്യുട്ടി പാർലറിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെയും വീട്ടുജോലിക്കാരികളുടെയും പ്രശ്നങ്ങൾ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഉന്നയിച്ചു.
അസൈനാർ കളത്തിങ്കൽ (കെഎംസിസി), ജമാൽ ഇരിങ്ങൽ (ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ), അബ്ദുൽ മജീദ് തെരുവത്ത് (തണൽ), ബഷീർ അമ്പലായി (ബി.കെ.എസ്.എഫ്), ജലീൽ അബ്ദുല്ല (കെ.എം.എഫ്), അബൂബക്കർ ഹാജി( െഎ.സി.എഫ്), വൺ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആൻറണി പൗലോസ്, അൻവർ മൊയ്തീൻ, സേതുരാജ് കടക്കൽ, സ്നേഹ അജിത്, ശാരദ അജിത്, പ്രജിത് പ്രകാശൻ, സാംസൺ കുര്യൻ തുടങ്ങിയവർ പെങ്കടുത്തു.പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഗവർണർ ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ആൽ ഖലീഫയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് യൂസുഫ് യഅ്ഖൂബ് ലോറി പറഞ്ഞു. കോവിഡിെൻറ പശ്ചാത്തലത്തിൽ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ നിരവധി സേവന പ്രവർത്തനങ്ങൾ കാപിറ്റൽ ഗവർണറേറ്റ് നടത്തിവരുന്നുണ്ട്. റമദാനിലും ഭക്ഷണക്കിറ്റ് വിതരണം പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.