തണൽ ചാർേട്ടഡ് വിമാനം ജൂലൈ 27ന്
text_fieldsമനാമ: നാടണയാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി തണൽ ബഹ്റൈൻ ചാപ്റ്റർ കോഴിക്കോേട്ടക്ക് ഒരുക്കുന്ന ചാർേട്ടഡ് വിമാനം ജൂലൈ 27ന് സർവിസ് നടത്തും. ഏറ്റവും അർഹരായവർക്ക് സൗജന്യ നിരക്കിലും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും നാട്ടിലെത്താൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
മാർച്ച് മുതൽ തണൽ നടത്തിവരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായാണ് ചാർേട്ടഡ് വിമാന സർവിസ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് മുജീബ് മാഹി, ഹമീദ് പോതിമഠത്തിൽ എന്നിവരെ 334 335 30, 39 466 399 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. തൊഴിൽനഷ്ടത്തിലൂടെയും മറ്റും പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ നൽകിയും മറ്റ് സേവനങ്ങൾ നടത്തിയും തണൽ ബഹ്റൈൻ ചാപ്റ്റർ കോവിഡ് കാലത്ത് മുൻനിരയിലുണ്ടായിരുന്നു. പിന്നീട് റമദാൻ കിറ്റുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.