കിംസ് ഇനി കിംസ് ഹെൽത്ത്
text_fieldsമനാമ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് (കിംസ്) ഇനിമുതൽ കിംസ് ഹെൽത്ത് എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടും. രാജ്യത്തെയും വിദേശത്തെയും എല്ലാ യൂനിറ്റുകളും ഇനിമുതൽ ഒറ്റ ബ്രാൻഡ് ലോഗോയുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. ഒാൺലൈൻ പരിപാടിയിലാണ് പുതിയ ബ്രാൻഡ് നാമം അവതരിപ്പിച്ചത്. അനുകമ്പ, കുറഞ്ഞ ചെലവിൽ ചികിത്സ, ധാർമികത, ഗുണമേന്മ, മികവ്, സുതാര്യത, വിശ്വാസ്യത തുടങ്ങിയ കിംസിെൻറ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് കിംസ് ഹെൽത്തിെൻറ ലോഗോ. ഇന്ത്യയിലെയും മിഡിൽ ഇൗസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും പ്രമുഖ ഹോസ്പിറ്റൽ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഇതെന്ന് കിംസ് ഹെൽത്ത് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.െഎ. സഹദുല്ല പറഞ്ഞു.
നിലവിൽ ആറു രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഗ്രൂപ്പിനു കീഴിൽ 900 ഡോക്ടർമാരും 2000 നഴ്സുമാരും അനുബന്ധ ജീവനക്കാരുമുണ്ട്. ബഹ്റൈനിൽ കോവിഡ് രോഗികളെ ചികിത്സിക്കാൻ അനുമതി ലഭിച്ച ആദ്യ ഹോസ്പിറ്റലാണ് കിംസ് ബഹ്റൈൻ എന്ന് അദ്ദേഹം പറഞ്ഞു. www.kimshealthcare.com എന്ന പുതിയ വെബ്സൈറ്റും കിംസ് ഹെൽത്ത് മൊബൈൽ ആപ്പും ഉടൻ തുടങ്ങുമെന്ന് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഡോ. ഷരീഫ് സഹദുള്ള പറഞ്ഞു. വൈസ് ചെയർമാനും സ്ഥാപക ഡയറക്ടറുമായ ഡോ. ജി. വിജയരാഘവൻ, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം. നജീബ്, കിംസ് ബഹ്റൈൻ മെഡിക്കൽ സെൻറർ ചെയർമാൻ അഹ്മദ് ജവാഹിരി എന്നിവർ സംസാരിച്ചു. കിംസ് ഹെൽത്ത് ഡയറക്ടർ ഡോ. സുഹ്റ പടിയത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.