മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ശുഭാരംഭം ഡിസ്കൗണ്ട് കാമ്പയിൻ
text_fieldsമനാമ: സ്വർണ, വജ്രാഭരണങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ടുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആദ്യമായി ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്കൗണ്ട് കാമ്പയിൻ ആരംഭിച്ചു. അത്യാകർഷകവും അതുല്യവുമായ ട്രെൻഡുകളിലുള്ള സ്വർണ, വജ്രാഭരണങ്ങൾ ഉപഭോക്താക്കളുടെ അഭിരുചിക്കും താൽപര്യങ്ങൾക്കും മുൻഗണന നൽകി ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തിെൻറ തുടക്കത്തിൽ അക്ഷയ തൃതീയ, വേനൽക്കാല അവധി എന്നിവയൊക്കെ മുൻനിർത്തി വാങ്ങിയ ആഭരണങ്ങളുടെ വിൽപന വേഗത്തിലാക്കാനാണ് ഈ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നത്.
ആഭരണ പ്രേമികൾക്ക് അതിശയകരമായ ഡിസ്കൗണ്ടും ആകർഷകമായ വിലയും വാഗ്ദാനം ചെയ്യുന്നതാണ് കാമ്പയിൻ. 18 കാരറ്റ്, 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾക്ക് 20- 50 ശതമാനം വരെയും വജ്രാഭരണങ്ങൾക്ക് 25 ശതമാനം വരെയും ഡിസ്കൗണ്ട് ലഭിക്കും. ആകർഷകമായ വിലയിൽ ‘സ്പെഷൽ ബൈ’ ഉൽപന്നങ്ങളും ലഭിക്കും. ഉപഭോക്താക്കൾക്ക് ജി.സി.സിയിൽ എവിടെ നിന്നും വാങ്ങിയ 22 കാരറ്റ് സ്വർണാഭരണങ്ങൾ നൂറുശതമാനം മൂല്യത്തിൽ മാറ്റി വാങ്ങാനുള്ള അവസരവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.