റിക്രൂട്ട്മെൻറ് തട്ടിപ്പ് സ്ഥാപനത്തിനെതിരെ നടപടി
text_fieldsമനാമ: ബഹ്റൈനിലെ ഉമ്മുൽ ഹസ്സം കേന്ദ്രമാക്കി വൻതോതിൽ റിക്രൂട്ട്മെൻറ് നടത്തി നിരവധി പേരെ കബളിപ്പിച്ച സ്ഥാപനത്തിനെതിരെ നടപടി. സ്ഥലം എം.പി അമ്മാർ അൽ ബനായ്യി മുഖേന സാമൂഹിക സാമൂഹിക പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് സ്ഥാപത്തിലുള്ളവരെ കസ്റ്റഡിയിൽ എടുത്തു. സ്ഥാപനം അടപ്പിക്കുകയും ചെയ്തു. 150 ദിനാർ ശമ്പളത്തിൽ പാക്കേജിങ് ഹെൽപർ എന്ന പേരിലാണ് സ്ഥാപനം പരസ്യം നൽകിയത്. ചെല്ലുന്ന എല്ലാവർക്കും നിയമനവും നൽകി. കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ഒാരോരുത്തരിൽനിന്നും 20 ദിനാർ വീതം ഇൗടാക്കുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിലെ പരസ്യം കണ്ട് ദിവസവും നൂറോളം പേരാണ് ഇവിടെ ജോലി തേടി എത്തിയിരുന്നത്. നേപ്പാൾ, ഉഗാണ്ട, കെനിയ, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ വിവിധ രാജ്യങ്ങളിലുള്ളവരാണ് പണം നൽകി കുടുങ്ങിയത്. ചിലരിൽനിന്ന് വിസയുടെ ഫീസായി 100 ദിനാറും വാങ്ങിയിട്ടുണ്ട്. എന്നാൽ, പണം കൊടുത്തിട്ട് ആഴ്ചകളായെങ്കിലും ഇതുവരെ കോവിഡ് ടെസ്റ്റിന് വിളിച്ചിട്ടില്ലെന്ന് ഇവിടെ ‘നിയമനം’ ലഭിച്ച ചിലർ സാമൂഹിക പ്രവർത്തകരെ അറിയിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പണം നൽകിയ നിരവധി പേർ പൊലീസ് നടപടി അറിഞ്ഞ് സ്ഥാപനത്തിന് മുന്നിലെത്തി. ഇവർക്ക് സാമൂഹിക പ്രവർത്തകർ ഭക്ഷണക്കിറ്റുകളും കുടിവെള്ളവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.