Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ പ്രവാസികളുടെ...

ബഹ്​റൈൻ പ്രവാസികളുടെ പ്രിയ രാജ്യം

text_fields
bookmark_border
ബഹ്​റൈൻ പ്രവാസികളുടെ പ്രിയ രാജ്യം
cancel
camera_alt??????? ?????? ?????? ????????? ?????
മനാമ: പ്രവാസികൾക്ക്​ ഏറ്റവും പ്രിയപ്പെട്ട രാജ്യം ബഹ്​റൈൻ എന്ന്​ സർവെ. ജോലി ചെയ്യാനും കുടുംബത്തോടൊപ്പം കഴിയാനുമുള്ള ശാന്തമായ അന്തരീക്ഷവും സ്വദേശികളുടെ ആതിഥേയത്വവും മറ്റുമാണ്​ ബഹ്​റൈന്​ മികച്ച റാങ്കിങ്​ നേടിക്കൊടുത്തത്​. ‘എക്​സ്​പാറ്റ്​ ഇൻസൈഡർ’ നടത്തിയ സർവെയിലാണ്​ ഇൗ വിവരം. സർവെയിൽ പ​െങ്കടുത്ത 87 ശതമാനം ​േപർ തങ്ങൾ ബഹ്​റൈനിലെ ജീവിതത്തിൽ സംതൃപ്​തരാണെന്ന്​ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്​. 166 രാജ്യങ്ങളിൽ നിന്നുള്ള 12,500 ഒാളം പേരാണ്​ സർവെയിൽ പ​െങ്കടുത്തത്​. ഇവർ 188 രാജ്യങ്ങളിൽ കഴിയുന്നവരാണ്​. 
  കഴിഞ്ഞ വർഷം ഇൗ സർവെയിൽ ബഹ്​റൈൻ 19ാം സ്​ഥാനത്തായിരുന്നു. അവിടെ നിന്നാണ്​ ഒന്നാമതെത്തിയത്​. ബഹ്​റൈനിൽ ഒട്ടുമിക്കവർക്കും ഇംഗ്ലീഷ്​ അറിയാമെന്നത്​ ഒരു പ്രധാന ഗുണമാണെന്ന്​ സർവെയിൽ പ​െങ്കടുത്ത ഒരാൾ അഭിപ്രായപ്പെട്ടു. 25ശതമാനം പേർ ഇവിടെ എത്തിയതുമുതൽ സ്വന്തം നാടുപോലെ തോന്നി എന്ന്​ അഭിപ്രായപ്പെട്ടവരാണ്​. തൊഴിലന്തരീക്ഷത്തിലും മിക്കവരും സംതൃപ്​തരാണ്​. ജീവിത ചെലവി​​െൻറ കാര്യത്തിൽ ബഹ്​റൈന്​ 28ാം സ്​ഥാനമാണ്​. കുടുംബവും കുട്ടികളുമായി കഴിയാൻ മികച്ച സ്​ഥലമാണ്​ ബഹ്​റൈനെന്ന്​ പലരും പറഞ്ഞു. വിദ്യാഭ്യാസത്തി​​െൻറ കാര്യത്തിൽ ബഹ്​റൈന്​ ആറാം സ്​ഥാനമാണുള്ളത്​. ബഹ്​റൈന്​ പുറമെ, കോസ്​റ്റ റിക, മെക്​സികോ, തായ്​വാൻ, പോർച്ചുഗൽ,ന്യൂസിലാൻറ്​, മാൾട്ട, കൊളംബിയ, സിംഗപ്പൂർ, സ്​പെയിൻ എന്നിവയാണ്​ പ്രവാസികൾക്ക്​ പ്രിയപ്പെട്ട ആദ്യ പട്ടികയിലുള്ള രാജ്യങ്ങൾ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsexpatsbeloved nation
News Summary - Bahrain is the beloved nation of expats
Next Story