ഇറാഖിലുണ്ടായ സ്ഫോടനത്തെ ബഹ്റൈൻ അപലപിച്ചു
text_fieldsമനാമ: ഇറാഖിലെ അർബീൽ പട്ടണത്തെ കേന്ദ്രീകരിച്ചുണ്ടായ ഭീകരാക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ആയുധം നിറച്ച വിമാനം ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഭവത്തിൽ ഏതാനും പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. നയതന്ത്ര, സുരക്ഷ കെട്ടിടങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇറാഖ് സർക്കാറിന് ബഹ്റൈൻ പിന്തുണ പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം നേരുകയും പരിക്കേറ്റവർക്ക് എത്രയും വേഗം ഭേദമാകട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.