ശ്രദ്ധേയമായി ബഹ്റൈൻ ബ്രെയ്ൻ ബാറ്റിൽ 2024
text_fieldsബഹ്റൈൻ ബ്രെയ്ൻ ബാറ്റിൽ ജേതാക്കൾ സമ്മാനം ഏറ്റുവാങ്ങുന്നു
മനാമ: അമേസിങ്ങ് ബഹ്റൈൻ സംഘടിപ്പിച്ച ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപും സംഘവും നയിച്ച ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ (ഭവൻസ് ) 11ാം ക്ലാസ് വിദ്യാർഥിയായ പ്രണവ് ബോബിയും 7 ക്ലാസ് വിദ്യാർഥി പൗർണമി ബോബിയും ജേതാക്കളായി. 1111 യു.എസ്. ഡോളറായിരുന്നു സമ്മാനത്തുക. ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ വിദ്യാർഥികളായ അദ്വൈത് - ബ്രന്റ് ടീം രണ്ടാം സ്ഥാനത്തിനും ന്യൂ മില്യനിയം സ്കൂൾ വിദ്യാർഥികളായ സാകേത് - നാരായണൻ ടീം മൂന്നാം സ്ഥാനത്തിനും അർഹരായി.ജി.എസ്. പ്രദീപിന്റെ അവതരണ മികവും മലയാള ചലച്ചിത്ര രംഗത്തെ ചിത്രസംയോജന രംഗത്തെ യുവപ്രതിഭയായ വിഷ്ണുവിന്റെ ഡിജിറ്റൽ മാജിക്കും പരിപാടിക്ക് മാറ്റ് കൂട്ടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.