Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ കാബിനറ്റ്;...

ബഹ്റൈൻ കാബിനറ്റ്; അടിസ്ഥാന സൗകര്യ വികസനത്തിന് മുഖ്യപരിഗണന

text_fields
bookmark_border
ബഹ്റൈൻ കാബിനറ്റ്; അടിസ്ഥാന സൗകര്യ വികസനത്തിന് മുഖ്യപരിഗണന
cancel
camera_alt

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ

അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം

മ​നാ​മ: രാ​ജ്യ​ത്തെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്​ ഊ​ന്ന​ൽ​ന​ൽ​കി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, പാ​ർ​പ്പി​ടം തു​ട​ങ്ങി പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​ര​വും സൗ​ക​ര്യ​വും ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ക. തു​ർ​ക്​​മെ​നി​സ്​​താ​ൻ പ്ര​സി​ഡ​ന്‍റ്​ സ​ർ​ദാ​ർ ബ​ർ​ദി മു​ഹ​മ്മ​ദോ​വി​ന്‍റെ ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​യ​താ​യി കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി. നി​ര​വ​ധി സ​ഹ​ക​ര​ണ​ക്ക​രാ​റു​ക​ളി​ലാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ർ​​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​പ്പു​വെ​ച്ചി​ട്ടു​ള്ള​ത്.

യു​വ​ജ​ന, ചാ​രി​റ്റി കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന 160 കി​ലോ​മീ​റ്റ​റി​ൽ ന​ട​ന്ന എ​ൻ​ഡു​റ​ൻ​സ്​ മ​ത്സ​ര​ത്തി​ൽ ജേ​താ​വാ​യ​തി​ൽ അ​ദ്ദേ​ഹ​ത്തി​നും ഹ​മ​ദ്​ രാ​ജാ​വി​നും കാ​ബി​ന​റ്റ്​ അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ത്ത​ര​മൊ​രു നേ​ട്ടം അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ബ​ഹ്​​റൈ​ന്‍റെ ഖ്യാ​തി ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യു.​എ.​ഇ സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​ഹ​ക​ര​ണ​വും ബ​ന്ധ​വും കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്ന്​ വി​ല​യി​രു​ത്തി. അ​ബൂ​ദ​ബി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്​​ട്ര ഡി​ഫ​ൻ​സ്​ എ​ക്​​സി​ബി​ഷ​ൻ വി​ജ​യ​ക​ര​മാ​യ​തി​ന്​ മ​ന്ത്രി​സ​ഭ യു.​എ.​ഇ​ക്ക്​ ആ​​ശം​സ​ക​ൾ അ​റി​യി​ച്ചു. 2019 മു​ത​ൽ 2022 വ​രെ​യു​ള്ള അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച സം​ക്ഷി​പ്​​ത റി​പ്പോ​ർ​ട്ട്​ മ​​ന്ത്രാ​ല​യ​സ​മി​തി അ​വ​ത​രി​പ്പി​ച്ചു. പാ​ർ​പ്പി​ടം, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ഭ​ക്ഷ്യ​സു​ര​ക്ഷ, പ്ര​കൃ​തി​സ​മ്പ​ത്ത്​ സം​ര​ക്ഷ​ണം, റോ​ഡ്, പാ​ലം നി​ർ​മാ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളെ കു​റി​ച്ച റി​പ്പോ​ർ​ട്ടാ​ണു​ണ്ടാ​യി​രു​ന്ന​ത്. വി​വി​ധ മ​ന്ത്രി​മാ​ർ പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ളും അ​വ​യെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ളും സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Cabinetinfrastructure development
News Summary - Bahrain Cabinet; Main consideration for infrastructure development
Next Story