മുൻകരുതലിൽ അലംഭാവം അരുത്
text_fieldsമനാമ: കോവിഡ് ഭീഷണി മറികടക്കുന്നതിന് മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന് ഒാർമിപ്പിച്ച് മന്ത്രിസഭ. ഏറ്റവും പുതിയ കോവിഡ് സംഭവവികാസങ്ങൾ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. മുൻകരുതൽ പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും യോഗം ഒാർമിപ്പിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ജനങ്ങളുടെ വർധിച്ച താൽപര്യത്തെ മന്ത്രിസഭ അഭിനന്ദിച്ചു.
ഹമദ് രാജാവും ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും നടത്തിയ ഉഭയകക്ഷി ചർച്ചകളെ യോഗം സ്വാഗതം ചെയ്തു. അടുത്തിടെ സമാപിച്ച സൗദി-ബഹ്റൈനി കോഒാഡിനേഷൻ കൗൺസിൽ യോഗത്തിെൻറ തീരുമാനങ്ങളും യോഗം ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിൽ നിർണായകമായിരുന്നു യോഗമെന്നും വിലയിരുത്തി.
പുതുവത്സരാഘോഷ വേളയിൽ ഹമദ് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും സ്വദേശികൾക്കും പ്രവാസികൾക്കും മന്ത്രിസഭ ആശംസ നേർന്നു.മുഹറഖ് പൊലീസ് ഡിപ്പാർട്മെൻറിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി യോഗത്തിൽ വിശദീകരിച്ചു. എക്കാലവും ദേശസ്നേഹവും കൂറും പ്രകടിപ്പിച്ചിട്ടുള്ള മുഹറഖിലെ ജനങ്ങളോടുള്ള നന്ദിയും അഭിനന്ദനവും അറിയിക്കാൻ കിരീടാവകാശി ആഭ്യന്തര മന്ത്രിയോട് നിർദേശിച്ചു. മുഹറഖ് ഗവർണറേറ്റ് സുരക്ഷ വിഭാഗത്തിെൻറ ചുമതലയുള്ളവരെയും അദ്ദേഹം അഭിനന്ദിച്ചു.
ഖത്തർ പിടികൂടിയ മത്സ്യത്തൊഴിലാളികൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തി നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികളും യോഗത്തിൽ അവതരിപ്പിച്ചു.ബഹ്റൈനി പൗരന്മാർക്കെതിരായ അതിക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. പൗരന്മാരുടെ താൽപര്യങ്ങളും അവകാശവും സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.