ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു
text_fieldsമനാമ: ബഹ്റൈെൻറ 50ാമത് ദേശീയദിനം ഐ.സി.എഫ് ആഭിമുഖ്യത്തിൽ ആഘോഷിച്ചു. മനാമ സുന്നി സെൻററിൽ നടന്ന പരിപാടി കെ.സി. സൈനുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് യാഖൂബ് ലോറി ഉദ്ഘാടനം ചെയ്തു.
വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ഡയറക്ടർ അന്തോണി പൗലോസ്, അബൂബക്കർ ലത്തീഫി എന്നിവർ സംസാരിച്ചു.
മുഹമ്മദ് ഫായിസ് ജാബിർ ബഹ്റൈൻ ദേശീയഗാനം ആലപിച്ചു.
വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. എം.സി. അബ്ദുൽ കരീം സ്വാഗതവും ശംസു പൂക്കയിൽ നന്ദിയും പറഞ്ഞു.
മനാമ: ബഹ്റൈൻ ദേശീയദിനം ഇന്ത്യൻ സോഷ്യൽ ഫോറം വിപുലമായി ആഘോഷിച്ചു. ഡിസംബർ പതിനാലിന് ഇന്ത്യൻ സോഷ്യൽ ഫോറം വളൻറിയർമാർ സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലുള്ള കാർഷിക വികസനത്തിനായുള്ള ദേശീയ സംരംഭവുമായി (എൻ.ഐ.എ.ഡി) സഹകരിച്ച് ഹരിതവത്കരണ പരിപാടിയിൽ പങ്കാളികളായി.
ക്വിസ് പ്രോഗ്രാം, സൽമാനിയ ബ്ലഡ് ബാങ്കിൽ രക്തദാനം എന്നിവയും നടത്തി. ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡൻറ് അലി അക്ബർ അധ്യക്ഷത വഹിച്ചു. ഹിദ്ദ് എം.പി യുസുഫ് അഹ്മദ് ഹസൻ അൽ തവാദി ഉദ്ഘാടനം ചെയ്തു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കെ.എം. ചെറിയാൻ എന്നിവർ സംസാരിച്ചു.
ഇന്ത്യൻ സോഷ്യൽ ഫോറം കേരളഘടകം പ്രസിഡന്റ് സൈഫ് അഴീക്കോട്, തമിഴ് ഘടകം പ്രസിഡന്റ് നവാസ്, കർണാടക ഘടകം പ്രസിഡന്റ് ഇർഫാൻ, ഉർദു വിഭാഗം പ്രസിഡൻറ് അലി അക്തർ എന്നിവർ ആശംസകൾ നേർന്നു. എൻറർടെയിൻമെൻറ് സെക്രട്ടറി സയ്യിദ് സിദ്ദീഖ് സ്വാഗതവും സ്പോർട്സ് വിഭാഗം സെക്രട്ടറി റഷീദ് സയ്ദ് നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ക്വിസ് മത്സരത്തിൽ വികാസ് വിജയൻ ഒന്നാം സമ്മാനവും മുഹമ്മദ് അബ്ദുൽ അസീസ് രണ്ടാം സ്ഥാനവും ഫിൻഷ ഫൈസൽ മൂന്നാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.