വടകര സി.എച്ച് സെൻററിന് ബഹ്റൈൻ ചാപ്റ്റർ ഫണ്ട് കൈമാറി
text_fieldsമനാമ: വടകര ജില്ല ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച്. സെൻറർ ബിൽഡിങ് ഫണ്ടിലേക്ക് ബഹ്റൈൻ ചാപ്റ്റർ മൂന്ന് ലക്ഷം രൂപ നൽകി. വടകര സി. എച്ച് സെൻറർ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് മുസ്തഫ മയ്യന്നൂർ, ചെയർമാൻ പാറക്കൽ അബ്ദുല്ല എം.എൽ.എക്ക് തുക കൈമാറി. നേരത്തേ രണ്ടു ലക്ഷം രൂപ നൽകിയിരുന്നു. കൂടാതെ അര ലക്ഷം രൂപ ചെലവിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകിയിരുന്നു.
പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ഒ.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ പദ്ധതി വിശദീകരിച്ചു. ഷംസുദ്ദീൻ വെളളികുളങ്ങര, റസാഖ് മുഴിക്കൽ, കെ.യു. ലത്തീഫ്, ഫൈസൽ കോട്ടപള്ളി എന്നിവർ പ്രസംഗിച്ചു. ഹുസൈൻ വടകര, ഇബ്റാഹീം, സൂപി ജീലാനി, കരീം നെല്ലൂർ, ഒ.പി റഷീദ്, അൻവർ വടകര, ഖാസിം കൊട്ടപള്ളി, മൊയ്‌തു തിരുവള്ളൂർ, സെക്രട്ടറിമാരായ പി.എം. മുസ്തഫ മാസ്റ്റർ, പി.കെ.സി. അഫ്സൽ എന്നിവർ പെങ്കടുത്തു. വടകര സി.എച്ച് സെൻറർ ജനറൽ സെക്രട്ടറി പി.വി. അബ്ദുറഹ്മാൻ മക്ക സ്വാഗതവും ട്രഷറർ പി.പി. ചെക്കൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.