Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ ഒരു കോവിഡ്​...

ബഹ്​റൈനിൽ ഒരു കോവിഡ്​ രോഗിയുമായി സമ്പർക്കം പുലർത്തിയത്​ 91 പേർ 

text_fields
bookmark_border
ബഹ്​റൈനിൽ ഒരു കോവിഡ്​ രോഗിയുമായി സമ്പർക്കം പുലർത്തിയത്​ 91 പേർ 
cancel

മനാമ: ഒരു കോവിഡ്​ രോഗിയുമായി 91 പേർ സമ്പർക്കം പുലർത്തിയതായി കണ്ടെത്തി. സാമൂഹിക അകലം ഉൾപ്പെടെ മുൻകരുതലുകൾ പാലിക്കേണ്ടതി​​െൻറ ആവശ്യം ചൂണ്ടിക്കാട്ടിയാണ്​ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്​. ഇവരിൽ 44 പേരും രോഗിയുടെ കുടുംബാംഗങ്ങളാണ്​. 24 പേർ സഹപ്രവർത്തകരും 23 പേർ വിവിധ സ്​ഥലങ്ങളിൽവെച്ച്​ സമ്പർക്കം പുലർത്തിയവരുമാണ്​. സമ്പർക്കത്തിലുള്ളവരിൽ 33 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 58 പേർക്ക്​ പരിശോധനയിൽ നെഗറ്റീവാണെന്ന്​ കണ്ടെത്തി. ഇവർ ഇപ്പോൾ വീട്ടുനിരീക്ഷണത്തിലാണ്​. 

കോവിഡ്​ വ്യാപനം തടയുന്നതിന്​ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന്​ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കുടുംബങ്ങളിലെയും സമൂഹത്തിലെയും മുൻകരുതൽ പാലിക്കാതെയുള്ള കൂടിച്ചേരലുകൾ, അനാവശ്യ കാര്യങ്ങൾക്കുപോലും വീടിന്​ പുറത്തുപോകൽ, ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നതിലെ അനാസ്​ഥ തുടങ്ങിയവതാണ്​ കേസുകൾ കൂടാൻ കാരണം. അടുത്തിടെ നടത്തിയ കോവിഡ്​ ടെസ്​റ്റുകളിൽ സമ്പർക്കത്തിലൂടെ രോഗം പകർന്ന കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. 

കുടുംബ കൂട്ടായ്​മകൾ ഒരു വീട്ടിൽ താമസിക്കുന്നവരെ മാത്രം പ​െങ്കടുപ്പിച്ചായിരിക്കണമെന്ന്​ മന്ത്രാലയം ഒാർമിപ്പിച്ചു. അനിവാര്യമായ കാരണമില്ലെങ്കിൽ വീടിന്​ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങു​േമ്പാൾ നിർബന്ധമായും മാസ്​ക്​ ധരിക്കണം. ഒരു വീട്ടിൽ തന്നെ താമസിക്കുന്ന പ്രായമുള്ളവരെയും മറ്റ്​ അസുഖങ്ങളുള്ളവരെയും സമീപിക്കു​േമ്പാൾ മാസക്​ ധരിച്ചിരിക്കണം. അതേസമയം, വാഹനം ഒാടിക്കു​േമ്പാഴും ഒാട്ടം, നീന്തൽ, സൈക്ലിങ്​ തുടങ്ങി കായികാധ്വാനം ആവശ്യമായ വ്യായാമങ്ങളിൽ ഏർപ്പെടു​േമ്പാഴും മാസ്​ക്​ ധരിക്കേണ്ടതില്ല. 

സോപ്പും വെള്ളവും ഉപയോഗിച്ച്​ കൈകൾ കൂടെക്കൂടെ കഴുകുക, ആൽക്കഹോൾ ​േ ബസ്​ഡ്​ സാനിറ്റൈസർ ഉപയോഗിച്ച്​ പ്രതലങ്ങൾ അണുവിമുക്​തമാക്കുക, ചുമക്കു​​േമ്പാൾ വായ പൊത്തുക, ഉപയോഗിച്ച ടിഷ്യൂ പേപ്പറുകൾ സുരക്ഷിതമായി നിർമ്മാർജനം ചെയ്യുക, ചമയും പനിയും ഉള്ളവരിൽനിന്ന്​ അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധിക്കണം. കോവിഡ്​ ലക്ഷണങ്ങൾ കണ്ടാൽ 444 എന്ന നമ്പറിൽ വിളിച്ച്​ അവിടെനിന്ന്​ ലഭിക്കുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മ​ന്ത്രാലയം ഒാർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgulf newsmalayalam newscovid 19Bahrain News
News Summary - Bahrain Covid Patient-Gulf News
Next Story