ബഹ്‌റൈനിൽ കോവിഡ് ഇളവുകൾക്ക് പുതിയ സംവിധാനം
text_fieldsമനാമ: ബഹ്‌റൈനിൽ ജൂലൈ രണ്ട് മുതൽ വിവിധ മേഖലകൾ ഭാഗികമായി തുറക്കാൻ തീരുമാനം. പുതുതായി ഏർപ്പെടുത്തിയ സിഗ്നൽ സംവിധാനം അനുസരിച്ചു യെല്ലോ വിഭാഗത്തിലാണ് വെള്ളിയാഴ്ച മുതൽ രാജ്യം ഉണ്ടാവുക. ഈ വിഭാഗത്തിൽ ബാധകമായ ഇളവുകളാണ് ലഭിക്കുക.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനമാക്കിയാണ് ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് വിഭാഗങ്ങളായി തിരിക്കുന്നത്.
ഗ്രീൻ ലെവൽ: ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി 14 ദിവസം രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ
യെല്ലോ ലെവൽ: ഏഴ് ദിവസത്തെ ശരാശരി ടി.പി.ആർ രണ്ടിനും അഞ്ചിനും ഇടയിലാണെങ്കിൽ
ഓറഞ്ച് ലെവൽ: നാല് ദിവസത്തെ ശരാശരി ടി.പി.ആർ അഞ്ചിനും എട്ടിനും ഇടയിലാണെങ്കിൽ
റെഡ് ലെവൽ: മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ എട്ടിന് മുകളിലാണെങ്കിൽ
വെള്ളിയാഴ്ച മുതൽ വരുന്ന 'യെല്ലോ' ലെവലിലെ ഇളവുകൾ
കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗത്തിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും വിവിധ സ്ഥലങ്ങളിൽ പ്രവേശനം അനുവദിച്ചു.
1. മാളുകൾ
2.റസ്റ്റോറന്റുകൾ, കഫേകൾ (ഇൻഡോർ, ഔട്ഡോർ സേവനങ്ങൾ)
3. സ്പോർട്സ് സെന്ററുകൾ, ജിംനേഷ്യം
4. നീന്തൽ കുളങ്ങൾ
5. അമ്യൂസ്മെന്റ് പാർക്ക്
6. ഇവന്റുകൾ, കോൺഫറൻസുകൾ
7. കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം
8. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ
9. സിനിമ (50 ശതമാനം മാത്രം പ്രവേശനം)
ഇതിനു പുറമേ, വാക്‌സിൻ എടുത്തവർക്കും അല്ലാത്തവർക്കും യെല്ലോ ലെവലിൽ ചില മേഖലകളിൽ ഇളവ് നൽകിയിട്ടുണ്ട്. വീടുകളിൽ 30 പേരിൽ അധികമാകാത്ത പരിപാടികൾ സംഘടിപ്പിക്കാം, സ്കൂളുകളിലും ട്രെയിനിങ് സെന്ററുകളിലും പ്രവേശനം, മാളുകൾക്ക് പുറത്തുള്ള സർക്കാർ ഓഫിസുകളിലും ഷോപ്പുകളിലും പ്രവേശനം എന്നിവയാണ് ഇവ. സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം സംവിധാനം ആയിരിക്കും.
നിലവിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് എല്ലാ ലെവലിലും തുറക്കാൻ അനുമതി ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.