ഗസ്സയിലേക്ക് സഹായമെത്തിച്ച് ബഹ്റൈൻ
text_fieldsഗസ്സയിലേക്കുള്ള അവശ്യ വസ്തുക്കൾ കയറ്റിയ ട്രക്കുകൾ ആർ.എച്ച്.എഫ് അധികൃതർ പരിശോധിക്കുന്നു
മനാമ: ഗസ്സയിലെ ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് സഹായമെത്തിച്ച് ബഹ്റൈൻ. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ആർ.എച്ച്.എഫ്) ഹോണററി പ്രസിഡന്റ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം മാനുഷിക കാര്യങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് സഹായങ്ങളെത്തിച്ചത്.
ബഹ്റൈന്റെ കീഴിലുള്ള ഈ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ജോർഡൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷനുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഹമദ് രാജാവിന്റെ സഹായം നൽകാനുള്ള നിർദേശത്തിന് ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ നന്ദി അറിയിച്ചു.
ഈ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ ഫലസ്തീൻ ജനതയോടുള്ള ഐക്യദാഢ്യവും അവരെ പിന്തുണക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഭക്ഷണങ്ങൾ, കുട്ടികളുടെ അവശ്യ വസ്തുക്കൾ, പുതപ്പുകൾ, വസ്ത്രങ്ങൾ, ടെന്റുകൾ എന്നിവയടങ്ങിയ സഹായ സാമഗ്രികളാണ് ഗസ്സയിലേക്ക് കയറ്റിയയച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.