ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക മാർപാപ്പക്ക് സമ്മാനിച്ചു
text_fieldsമനാമ: ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുൽ സലാം, ഫ്രാൻസിസ് മാർപാപ്പക്ക് സമ്മാനിച്ചു. ‘മനുഷ്യ സഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും’ എന്ന പ്രമേയത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ 2022 നവംബറിൽ നടന്ന ഫോറത്തിന്റെ സ്മരണികയാണ് സമ്മാനിച്ചത്.
ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനവേളയിൽ നടന്ന ഫോറത്തിൽ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് ചെയർമാനുമായ ഡോ. അഹമ്മദ് അൽ തയീബും 79 രാജ്യങ്ങളിൽനിന്നുള്ള 30ലധികം പ്രഭാഷകരും മതപ്രതിനിധികളും സംബന്ധിച്ചിരുന്നു.ഫ്രാൻസിസ് മാർപാപ്പ ഹമദ് രാജാവിന് അഭിവാദനങ്ങൾ അറിയിക്കുകയും സഹിഷ്ണുത, സഹവർത്തിത്വം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
അടുത്തവർഷം ആദ്യം ബഹ്റൈനിൽ നടക്കാനിരിക്കുന്ന ഇസ്ലാമിക്- ഇസ്ലാമിക് ഡയലോഗ് കോൺഫറൻസിനായി അൽ അസ്ഹർ സുപ്രീംകൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സും ഒരുങ്ങുകയാണ്. ഇസ്ലാമിക ഐക്യം ശക്തിപ്പെടുത്താനും അനുരഞ്ജനം പ്രോത്സാഹിപ്പിക്കാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. 2022ലെ ബഹ്റൈൻ ഡയലോഗ് ഫോറത്തിന്റെ സമാപന സമ്മേളനത്തിലാണ് കോൺഫറൻസ് എന്ന ആശയം മുന്നോട്ടുവെക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.