സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബഹ്റൈൻ പ്രവാസലോകം
text_fieldsമനാമ: വൈദേശികാധിപത്യത്തിനെതിരായ പോരാട്ട സ്മരണയിൽ പ്രവാസലോകവും 78-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസിയിലും വിവിധ സംഘടനകളുടേയും ക്ലബുകളുടേയും ആഭിമുഖ്യത്തിലും സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി നടന്നു.
മധുരം വിതരണം ചെയ്തും ത്രിവർണ പതാകയുയർത്തിയും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ആഹ്ലാദത്തോടെയും ആമോദത്തോടെയും സ്വാതന്ത്ര്യ ദിനം കൊണ്ടാടി. ദേശഭക്തി ഗാനാലാപനവും ആഘോഷങ്ങളോടനുബന്ധിച്ച് വിവിധയിടങ്ങളിൽ നടന്നു.
ഇന്ത്യൻ എംബസി
78ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ അംബാസഡർ വിനോദ് കെ. ജേക്കബ് ഇന്ത്യൻ പതാക ഉയർത്തി. 800ലധികം ഇന്ത്യക്കാർ പരിപാടിയിൽ പങ്കെടുത്തു.
അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിൽ അംബാസഡർ പുഷ്പങ്ങൾ അർപ്പിച്ചു. ‘എക് പേഡ് മാം കേ നാമം’ ന്റെ ഭാഗമായി, അംബാസഡർ എംബസിയിൽ ഒരു വേപ്പിൻ തൈനട്ടു. കാർഗിൽ യുദ്ധവിജയം, ഇന്ത്യ വിഭജനം സൃഷ്ടിച്ച ദുരിതങ്ങൾ എന്നീ വിഷയങ്ങളിലുള്ള ഫോട്ടോ എക്സിബിഷനും അനുബന്ധമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.