ബഹ്റൈൻ പ്രവാസി സാഹിത്യോത്സവ് 2024; സംഘാടക സമിതിയായി
text_fieldsമനാമ: ബഹ്റൈൻ നാഷനൽ കലാലയം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിനാലാം എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ സംഘാടനത്തിന് വിപുലമായ സ്വാഗതസംഘം നിലവിൽ വന്നു. ബാഫഖി പൂക്കോയ തങ്ങൾ ചെയർമാനും അബ്ദുറഹീം സഖാഫി അത്തിപ്പറ്റ ജനറൽ കൺവീനറും കലന്തർ ശരീഫ് ട്രഷററുമായി 153 അംഗങ്ങൾ ഉൾക്കൊള്ളുന്ന സ്വാഗതസംഘമാണ് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി യോഗത്തിൽ രൂപവത്കരിച്ചത്.
2024 നവംബർ എട്ടിന് ‘നാട് വിട്ടവർ വരച്ച ജീവിതം’ പ്രമേയത്തിൽ നടക്കുന്ന ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിൽ 15 വിഭാഗങ്ങളിലായി നിരവധി കലാ സാഹിത്യ മത്സരങ്ങൾ നടക്കും.
സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യമേളയും പുസ്തക ചർച്ചയും കലാ സംവാദവും ആസൂത്രണം ചെയ്തിട്ടുണ്ട്. ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിൽ പങ്കെടുക്കും.
മാപ്പിളപ്പാട്ടിന് പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, ദഫ്, നശീദ, ഖസീദ, കവിത പാരായണം, കഥ പറയൽ, കാലിഗ്രഫി, കഥ-കവിത-പ്രബന്ധ രചനകൾ, മാഗസിൻ ഡിസൈൻ, ചിത്രരചന ഉൾപ്പെടെയുള്ള 85 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
കാമ്പസ് വിഭാഗത്തിൽ സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരിക്കാൻ വിദ്യാർഥികൾക്ക് അവസരം ഉണ്ട്. ജാതി മത ലിംഗ ഭേദമന്യേ മുഴുവൻ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.
മറ്റു ഭാരവാഹികൾ: വൈസ് ചെയർമാൻ-സിയാദ് വളപട്ടണം, റഫീഖ് ലത്തീഫി വരവൂർ, മജീദ് സഅദി, നൗഷാദ് ഹാജി കണ്ണൂർ, സി.കെ. അഹ്മദ് മണിയൂർ, മുഹമ്മദ് മുനീർ സഖാഫി, ഉമ്മർ ഹാജി തൃശൂർ. ജോയന്റ് കൺവീനർ-അബ്ദുറഹീം സഖാഫി വരവൂർ, യൂസുഫ് അഹ്സനി, അഹമ്മദ് സഖാഫി, ഫൈസൽ ചെറുവണ്ണൂർ, ഹാരിസ് സഗയ, ജാഫർ ഷരീഫ്. ട്രഷറർ-കലന്തർ ശരീഫ് കാക്യപതവ്.
രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ ചെയർമാൻ ശിഹാബ് പരപ്പയുടെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി യോഗത്തിൽ ഐ.സി.എഫ് നാഷനൽ പി.ആർ ആൻഡ് അഡ്മിൻ പ്രസിഡന്റ് അബ്ദുസലാം മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. റഷീദ് തെന്നല മുഖ്യപ്രഭാഷണം നടത്തി. സഫ്വാൻ സഖാഫി സ്വാഗതവും ഡോ. നൗഫൽ ഇടപ്പള്ളി നന്ദിയും പറഞ്ഞു.
ആർ.എസ്.സി ബഹ്റൈൻ നാഷനൽ ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര ഭാരവാഹി പ്രഖ്യാപനം നടത്തി. അബ്ദുറഹീം സഖാഫി വരവൂർ, വി.പി.കെ. മുഹമ്മദ്, അബ്ദുൽ മജീദ് സഅദി, കലന്തർ ശരീഫ്, അഡ്വ. ശബീർ അലി, ശാഫി വെളിയങ്കോട് എന്നിവർ ആശംസകൾ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ ബാഫഖി പൂക്കോയ തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. യൂസുഫ് അഹ്സനി, ഖാലിദ് സഖാഫി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.