മൈത്രി ബഹ്റൈൻ എജുക്കേഷൻ എക്സലൻസ് അവാർഡ് സംഘടിപ്പിച്ചു
text_fieldsമനാമ: മൈത്രി ബഹ്റൈൻ ഈ വർഷം എസ്.എസ്.എൽ.സി, +2 പാസായ മൈത്രി കുടുംബാംഗങ്ങളുടെ കുട്ടികൾക്കുള്ള എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു. ട്രീ ഓഫ് ലൈഫ് ചാരിറ്റി ചെയർമാൻ ഖലീൽ അൽ ഡൈലാമി (ബാബ ഖലീൽ) മുഖ്യാതിഥിയായി പങ്കെടുത്തു. മൈത്രി ബഹ്റൈൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തകരായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, മൈത്രി മുൻ പ്രസിഡന്റ് ഷിബു പത്തനംതിട്ട, സിബിൻ സലീം, ചാരിറ്റി കൺവീനർ ഷിബു ബഷീർ, എന്നിവർ ആശംസകൾ അറിയിച്ചു. മുഖ്യാതിഥി ഖലീൽ ഡൈലാമി കുട്ടികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ ബിരുദ പഠനത്തിൽ സെക്കൻഡ് റാങ്ക് വാങ്ങിയ മൈത്രി ബഹ്റൈൻ ജനറൽ സെക്രട്ടറി സുനിൽ ബാബുവിന്റെ മകൾ സൽവ സബിനിയെ ചടങ്ങിൽ ആദരിച്ചു. മുഖ്യാതിഥിക്കുള്ള മൈത്രി ബഹ്റൈന്റെ ആദരം എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ സാന്നിധ്യത്തിൽ മൈത്രി പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് നൽകി. ജോ. സെക്രട്ടറി സലിം തയ്യിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ഷബീർ ക്ലാപ്പന, ഷാജഹാൻ, അനസ് കരുനാഗപ്പള്ളി, കോയിവിള മുഹമ്മദ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. ട്രഷറർ അബ്ദുൽ ബാരി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.