തെരഞ്ഞെടുപ്പ് 2018 : നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍
text_fieldsമനാമ: പാര്‍ലമെൻറ്, മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍ ആരംഭിക്കും. ഇതേവരെയായി രജിസ്റ്റര്‍ ചെയ്ത മൊത്തം വോട്ടര്‍മാരുടെ എണ്ണം 3,65,467 ആണെന്ന് തെരഞ്ഞെടുപ്പ് 2018 സമിതി ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 10 മണ്ഡലങ്ങളിലായി 81,892 പേരും മുഹറഖില്‍ എട്ട് മണ്ഡലങ്ങളിലായി 79,213 പേരും, ഉത്തര ഗവര്‍ണറേറ്റില്‍ 12 മണ്ഡലങ്ങളിലായി 1,25,870 പേരും ദക്ഷിണ ഗവര്‍ണറേറ്റില്‍ 10 മണ്ഡലങ്ങളിലായി 78,492 പേരുമാണ് വോട്ടര്‍മാരായി ഉള്ളത്.
മൊത്തം വോട്ടര്‍മാരില്‍ 21 പേര്‍ക്കെതിരെയാണ് ആക്ഷേപമുള്ളത്. ഇതില്‍ 12 പേര്‍ക്ക് റിവിഷന്‍ കോടതി അനുകൂലമായി വിധിക്കുകയും ഒമ്പതുപേരുടെ വിഷയം തള്ളുകയും ചെയ്തു. ഇന്ന് മുതല്‍ 21 വരെ രാവിലെ അഞ്ച് മുതല്‍ വൈകിട്ട് ഒമ്പത് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം. പത്രിക തള്ളാനും കൊള്ളാനും ഒക്ടോബര്‍ 22 മുതല്‍ 24 വരെ മൂന്ന് ദിവസമാണ് അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.