മനാമ സംരംഭകത്വ വാരത്തിന് ഇന്ന് തുടക്കം
text_fieldsമനാമ: കാപിറ്റല്‍ ഗവര്‍ണറേറ്റിന് കീഴില്‍ സംഘടിപ്പിക്കുന്ന മനാമ സംരംഭകത്വ വാരാചര ണത്തിന് ഞായറാഴ്ച തുടക്കമാവും. കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാ ൻ ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ ‘തംകീന്‍’ തൊഴില്‍ ഫണ്ടുമായി സഹകരിച്ച് നടത്തുന്ന പരിപാടി റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലിലാണ് നടക്കുക. 5,000ത്തോളം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാപിറ്റല്‍ ഗവര്‍ണറേറ്റിലെ അഞ്ചിടങ്ങളിലായി അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നടക്കുക. പരിപാടിയില്‍ 15 ശില്പശാലകളും ഫോറവും നടക്കും. അന്താരാഷ്്ട്ര തലത്തില്‍ സംരംഭകത്വ മേഖലയില്‍ പ്രശസ്തരായ 30 പേര് വിഷയാവതരണം നടത്തും. കഴിഞ്ഞ നാലുവര്‍ഷം തുടര്‍ച്ചയായി വിജയകരമായ രൂപത്തിൽ ഇത് നടത്താന്‍ സാധിച്ചതായി ശൈഖ് ഹിശാം വ്യക്തമാക്കി.
അഞ്ചാമത് സംരംഭകത്വ വാരാചരണവും വിജയകരമായി നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംരംഭകരായ യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യമുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി നേരത്തേ ആരംഭിച്ചത്. ആധുനിക സാഹചര്യങ്ങളെ കൃത്യമായി വിശകലനം ചെയ്ത് പരിചയം സിദ്ധിച്ചവരുടെ നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടുപോവുന്ന സംരംഭകര്‍ക്ക് വിജയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഫോറം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിെൻറ സുസ്ഥിര ഭാവി സാധ്യമാക്കുന്നതിന് യുവ സംരംഭകരുടെ കാര്യനിര്‍വഹണ ശേഷി കൃത്യമായി ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.ബി.ഡബ്ല്യു 2020, ബറ്റല്‍കോ എന്നിവയുമായി സകരിച്ചാണ് പരിപാടി നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.