ബഹ്റൈൻ പ്രവാസി സാഹിത്യോത്സവ് -ഗ്രാൻഡ് ഫിനാലെ ഇന്ന്
text_fieldsമനാമ: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാലാം എഡിഷൻ ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ അവസാനഘട്ട കലാ സാഹിത്യ മത്സരങ്ങളും സാംസ്കാരിക സമ്മേളനവും വെള്ളിയാഴ്ച ഗലാലി യൂസുഫ് അഹ്മദ് അബ്ദുൽ മാലിക് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. രാവിലെ എട്ട് മുതൽ ആരംഭിക്കുന്ന മത്സര പരിപാടികൾ വൈകീട്ടോടെ അവസാനിക്കും.
ശേഷം നടക്കുന്ന വിപുലമായ സാംസ്കാരിക സമ്മേളനത്തിൽ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും മലയാളി പ്രവാസി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. എസ്.എസ്.എഫ് കേരള സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുനീർ അഹ്ദൽ തങ്ങൾ, മദനീയം അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
റിഫ, മനാമ, മുഹറഖ് എന്നീ സോണുകളിൽനിന്നുള്ള മുന്നൂറിൽ പരം പ്രതിഭകൾ നാഷനൽ പ്രവാസി സാഹിത്യോത്സവ് മത്സരത്തിന്റെ ഭാഗമാവും. യൂനിറ്റ്, സെക്ടർ, സോൺ മത്സരങ്ങളിൽനിന്നും ഒന്നാം സ്ഥാനം നേടിയവരാണ് നാഷനൽ മത്സരത്തിൽ പങ്കെടുക്കുന്നത്.
മാപ്പിളപ്പാട്ട്, ഖവാലി, നശീദ, ദഫ്, പ്രസംഗം, കവിതാ പാരായണം തുടങ്ങി എഴുപതോളം മത്സരങ്ങൾ എട്ടു വിഭാഗങ്ങളിലായിട്ടാണ് നടക്കുന്നത്. വൈകുന്നേരം ഏഴിന് നടക്കുന്ന മദനീയം മജ്ലിസിന് പ്രമുഖ പണ്ഡിതൻ അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
നാടുവിട്ടവർ വരച്ച ജീവിതം എന്ന പ്രമേയത്തിൽ നടക്കുന്ന സാഹിത്യോത്സവിന് മുന്നോടിയായി വിവിധ സാംസ്കാരിക ഒത്തു കൂടലുകളും ചർച്ചാ വേദികളും സംഘടിപ്പിച്ചിരുന്നു.
സാഹിത്യോത്സവ് ഗ്രാൻഡ് ഫിനാലെയുടെ വിജയത്തിനായി ബാഫാഖീഹ് പൂക്കോയ തങ്ങൾ ചെയർമാനും അബ്ദു റഹീം സഖാഫി അത്തിപറ്റ ജനറൽ കൺവീനറുമായ 153 അംഗങ്ങൾ ഉൾക്കൊള്ളുന്ന സ്വാഗതസംഘം പ്രവർത്തിച്ചുവരുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സംഘാടക സമിതി ചെയർമാൻ ബാഫാഖീഹ് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അബ്ദു റഹീം സഖാഫി, ശിഹാബ് പരപ്പ, മുനീർ സഖാഫി, അഷ്റഫ് മങ്കര, അബ്ദു സലാം പെരുവയൽ, ഫൈസൽ അലനല്ലൂർ, ജാഫർ ശരീഫ്, ജാഫർ പട്ടാമ്പി, ഡോ. നൗഫൽ ഇടപ്പള്ളി, സലീം കൂത്തു പറമ്പ്, മുഹമ്മദ് സഖാഫി ഉളിയിൽ, വാരിസ് നല്ലെളം, മൻസൂർ അഹ്സനി, അബ്ദു റഹ്മാൻ പി.ടി,സഫ്വാൻ സഖാഫി, റഷീദ് തെന്നല, ഷമീർ വടകര, സലാഹുദ്ദീൻ, സകരിയ, സാജിദ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.