ഗുരുവിെൻറ ഒാർമയിൽ തേങ്ങി ബഹ്റൈൻ പ്രവാസികളും
text_fieldsമനാമ: നൂറാം പിറന്നാളിന് ആദ്യ വിമാനയാത്ര! 2015 ജൂൺ നാലിന് കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ബഹ്റൈനിൽ കാലുകുത്തിയപ്പോൾ ആ യാത്രക്ക് പ്രത്യേകതകൾ ഏറെയായിരുന്നു. കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ നടത്തിയ ഗ്ലോബൽ മീറ്റിൽ മുഖ്യാതിഥിയായാണ് അദ്ദേഹം ബഹ്റൈനിൽ എത്തിയത്.
കൊയിലാണ്ടിക്കൂട്ടം ഭാരവാഹിയായ കെ.ടി. സലീമാണ് അദ്ദേഹത്തെ ക്ഷണിക്കാൻ വീട്ടിൽ ചെന്നത്. കാര്യം പറഞ്ഞപ്പോൾ പാസ്പോർട്ട് കാണിച്ച് അദ്ദേഹം പറഞ്ഞു: 'ഇതിനുമുമ്പ് പലരും വന്ന് എന്നെ വിദേശത്തേക്കു ക്ഷണിച്ചിരുന്നു. എന്നാൽ, പ്രായക്കൂടുതൽ പറഞ്ഞ് വിസ ശരിയായില്ല. നിങ്ങളും എന്നെ കൊതിപ്പിക്കുകയാണോ?' എന്തായാലും ഗുരുവിനെ ബഹ്റൈനിലേക്കു കൊണ്ടുപോയിരിക്കും എന്ന് ഉറപ്പുനൽകിയാണ് വീട്ടിൽനിന്ന് മടങ്ങിയതെന്ന് കെ.ടി. സലീം പറഞ്ഞു. പിന്നീട് അദ്ദേഹത്തിനുള്ള വിസ ശരിയാക്കാൻ കഴിഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ബഹ്റൈനിലേക്കു വന്നത്. വിമാനത്തിൽ പ്രത്യേക പരിഗണനയും ലഭിച്ചിരുന്നു. ജൂൺ അഞ്ചിന് ഇന്ത്യൻ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പെങ്കടുത്ത വൻ ജനാവലി ബഹ്റൈൻ പ്രവാസി സമൂഹത്തിെൻറ മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനത്തിെൻറ തെളിവായിരുന്നു. 105ാം വയസ്സിൽ ഗുരു ചേമഞ്ചേരി വിടപറയുേമ്പാൾ കണ്ണീരണിഞ്ഞ് ബഹ്റൈനിലെ പ്രവാസിസമൂഹവുമുണ്ട്. തങ്ങളുടെ ഹൃദയത്തിൽ ഇടംനൽകിയ ഒരാളുടെ വേർപാടിെൻറ ദുഃഖത്തിലാണ് അവർ.
കൊയിലാണ്ടിക്കൂട്ടം അനുശോചിച്ചു
മനാമ: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ കൊയിലാണ്ടിക്കൂട്ടം അനുശോചിച്ചു.രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹം നൂറാം വയസ്സിൽ ബഹ്റൈനിൽ വന്നിരുന്നു. കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ നടത്തിയ ഗ്ലോബൽ മീറ്റിൽ മുഖ്യാതിഥിയും കൊയിലാണ്ടിക്കൂട്ടം 'ഫന്തരീന ഫെസ്റ്റ് 2015' ഉദ്ഘാടകനുമായിരുന്നു അദ്ദേഹം.
ഭാരതീയ ക്ലാസിക് നൃത്തരംഗത്തെ അതികായനായ ഗുരുവിെൻറ മരണം കലാരംഗത്തെ തീരാനഷ്ടമാണെന്ന് കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.