ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ നവംബർ മൂന്നു മുതൽ
text_fieldsമനാമ: ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബർ മൂന്നുമുതൽ ഏഴുവരെ നടക്കും. മറാസി ബഹ്റൈന്റെ പിന്തുണയോടെയാണ് ഫെസ്റ്റിവൽ. ‘മനാമ: ക്യാപിറ്റൽ ഓഫ് അറബ് മീഡിയ’ പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ ഫെസ്റ്റിവൽ.
23 അറബ് രാജ്യങ്ങളിൽനിന്ന് മൊത്തം 481 എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. ഷോർട്ട് നറേറ്റീവ് ഫിലിം, ഷോർട്ട് ഡോക്യുമെന്ററി ഫിലിം, ആനിമേറ്റഡ് ഫിലിം, ബഹ്റൈൻ സിനിമകൾ, സ്റ്റുഡന്റ് ഫിലിമുകൾ എന്നീ വിഭാഗങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്. ശിൽപശാലകൾ, സെമിനാറുകൾ, സിനിമാ പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും മറാസി ബഹ്റൈനിലെ റീൽ സിനിമാസ് ഉൾപ്പെടെ വേദികളിൽ നടക്കും.
പ്രശസ്ത ബഹ്റൈനി എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. പെർവീൻ ഹബീബിന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഡോ. ഹബീബിനെകൂടാതെ സൗദി ഡയറക്ടർ റീം അൽ ബയാത്ത്, ഡോ. ഹക്കിം ജുമാ, എമിറാത്തി ഡയറക്ടർ നവാഫ് അൽ ജനാഹി എന്നിവരാണ് ജൂറി അംഗങ്ങൾ. അറബ്, ഗൾഫ് ചലച്ചിത്ര നിർമാതാക്കളുടെ വിപുലമായ പങ്കാളിത്തത്തോടെ ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ ബഹ്റൈൻ സിനിമാ ക്ലബാണ് സംഘടിപ്പിക്കുന്നത്.
‘സെലിബ്രേറ്റ് ഓഫ് ഫിലിം മേക്കിങ്’ എന്ന പ്രമേയത്തിലാണ് മേളയുടെ നാലാമത്തെ പതിപ്പ്. ഫിലിം ഫെസ്റ്റിൽ അറബ്, ഗൾഫ് ചലച്ചിത്ര പ്രവർത്തകരുടെ വിപുലമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രി ഡോ. റംസാൻ അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന മേളയുടെ മൂന്നാം പതിപ്പിൽ 117 ഹ്രസ്വ അറബി ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
ബഹ്റൈനിന്റെ സാമ്പത്തിക ദർശനം 2030ന് അനുസൃതമായാണ് മേള. യുവാക്കളെ സിനിമാ വ്യവസായത്തിലേക്ക് ആകർഷിക്കുകയും ലക്ഷ്യമാണ്. ഫെസ്റ്റിവലിന്റെ നാലാം പതിപ്പിനെ പിന്തുണച്ചതിന് മറാസി ബഹ്റൈനോടുള്ള നന്ദി ഫെസ്റ്റിവൽ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.