ബഹ്റൈൻ ഫിൻടെക് സമ്മേളനം ഫെബ്രുവരി 14, 15 തീയതികളിൽ
text_fieldsമനാമ: ബാങ്കിങ് ഫിൻടെക് മേഖലയിലെ പുതിയ പ്രവണതകൾ സംബന്ധിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി ബഹ്റൈൻ ഫിൻടെക് സമ്മേളനം ഫെബ്രുവരി 14, 15 തീയതികളിൽ നടക്കും. നിരവധി വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കും. കറൻസിരഹിത സമൂഹമായി മാറുന്നതിനുള്ള ബഹ്റൈൻ വിഷൻ 2030 ലക്ഷ്യം കണ്ടെത്തുന്നതിനുള്ള അവസരമായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഫിൻടെക് വിദഗ്ധർ, സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥർ, എഫ്.എസ്.ഐ വിദഗ്ധർ, റെഗുലേറ്റർമാർ, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധർ, സംരംഭകർ, നിക്ഷേപകർ, അക്കാദമിക് വിദഗ്ധർ എന്നിവർ സംവദിക്കും. ഇവന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് https://fintech.traiconevents.com/bh/സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.