ബഹ്റൈൻ ഫുഡ് ഫെസ്റ്റിവൽ അടുത്ത ചൊവ്വാഴ്ച വരെ തുടരും
text_fieldsബഹ്റൈൻ ഫുഡ്ഫെസ്റ്റിവലിൽ സന്ദർശനം നടത്തുന്ന ഫുഡ്ബ്ലോഗർ മിസ്റ്റർ ടേസ്റ്റർ
മനാമ: ജനപ്രീതിയും പങ്കാളിത്തവുംകൊണ്ട് ശ്രദ്ധേയമായ ബഹ്റൈൻ ഫുഡ് ഫെസ്റ്റിവൽ അടുത്ത ചൊവ്വാഴ്ച വരെ തുടരും. ദിയാർ അൽ മുഹറഖിലെ മറാസി അൽ ബഹ്റൈനിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിവലിലേക്ക് തദ്ദേശീയരും വിദേശികളുമായ ആയിരക്കണക്കിന് സന്ദർശകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ജനപിന്തുണ തുടരുന്ന ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ദിവസം നീട്ടിനൽകാൻ അതോറിറ്റി തീരുമാനിച്ചത്. മികച്ച ഫുഡ്ബ്ലോഗർ മിസ്റ്റർ ടേസ്റ്റർ കഴിഞ്ഞ ദിവസം ഫെസ്റ്റിവൽ സന്ദർശിച്ചിരുന്നു. 120 റസ്റ്റാറന്റുകളും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഫുഡ് ഫെസ്റ്റിവൽ ഫെബ്രുവരി എട്ടിനാണ് ആരംഭിച്ചത്. ബഹ്റൈനിലെ ടൂറിസം മേഖലയിലെ ഒരു പ്രധാനഘടകമായി ഇതിനോടകംതന്നെ ഫുഡ് ഫെസ്റ്റിവൽ മാറിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.