വിദേശകാര്യമന്ത്രി ബ്രിട്ടനിൽ
text_fieldsമനാമ: ബ്രിട്ടനിൽ സന്ദർശനത്തിനെത്തിയ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽസയാനി ബ്രിട്ടീഷ് വിദേശകാര്യ സഹമന്ത്രി അമാൻഡ മില്ലിങ്ങുമായി ചർച്ച നടത്തി. ബഹ്റൈൻ-ബ്രിട്ടൺ സംയുക്ത വർക്കിങ് കമ്മിറ്റിയുടെ 14ാമത് യോഗത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഹമദ് രാജാവ് കഴിഞ്ഞ മാസം നടത്തിയ ബ്രിട്ടൺ സന്ദർശനം വിജയകരമായിരുന്നുവെന്നും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ഉന്നതതല കൂടിക്കാഴ്ചകളും ചർച്ചകളും ഇതിന്റെ ഭാഗമായി നടന്നതായും അമാൻഡ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ വിപുലപ്പെടുത്താൻ പരസ്പര സന്ദർശനം കാരണമാകുമെന്നും വിലയിരുത്തി. മേഖലയുടെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കുന്നതിൽ ബ്രിട്ടൺ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് നിർണായകമാണെന്ന് ശൈഖ് അബ്ദുല്ലത്തീഫ് പറഞ്ഞു. സംയുക്ത വർക്കിങ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.