ബഹ്റൈൻ ഗ്രാൻഡ് പ്രി: ഇൗ വർഷം രണ്ട് റേസുകൾ
text_fieldsമനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. ഈ വർഷം രണ്ട് റേസുകളാണ് നടത്തുന്നത്. ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ നവംബർ 27-29 തീയതികളിലും ഫോർമുല വൺ റോളക്സ് സാഖിർ ഗ്രാൻഡ് പ്രീ ഡിസംബർ 4-6 തീയതികളിലുമാണ് നടക്കുക.
ഒരു സീസണിൽ രണ്ട് ഫോർമുല വൺ റേസുകൾ ബഹ്റൈനിൽ നടത്തുന്നത് ആദ്യമായാണ്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് മാർച്ചിൽ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചത്. കോവിഡിനെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങളും മാറ്റിവെച്ചിരുന്നു. 2020 സീസണിൽ 17 റേസുകൾ നടത്തുമെന്നാണ് ഫോർമുല വൺ സംഘാടകർ അറിയിച്ചിരിക്കുന്നത്. ബഹ്റൈനിലെ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.