ബഹ്റൈന്‍ ഗ്രാൻഡ്പ്രീ മെഡിക്കല്‍ വിഭാഗം സര്‍വസജ്ജം
text_fieldsമനാമ: ബഹ്റൈന്‍ ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ഫോര്‍മുല വണ്‍ മത്സരങ്ങൾക്ക് മെഡിക്കല്‍ വിഭാഗം സര്‍വ സജ്ജമാണെന്ന് ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. സര്‍ക്യൂട്ടിലെ മെഡിക്കല്‍ വിഭാഗത്തിലെ ഒരുക്കങ്ങള്‍ നേരിട്ടത്തെി പരിശോധിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളെയും മറ്റന്നാളുമായി നടക്കുന്ന ഫോര്‍മുല വണ്‍ മത്സരങ്ങള്‍ വിജയിപ്പിക്കുന്നതിന് വിവിധ വിഭാഗങ്ങളുടെ ഏകോപനവും മുന്നൊരുക്കവും സുപ്രധാനമാണെന്നും മെഡിക്കല്‍ ടീമിെൻറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഗ്രാൻഡ്പ്രീ വിജയിപ്പിക്കുന്നതിനുള്ള ഓരോ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കല്‍ ടീമിെൻറ ക്ഷമതാപരിശോധനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് പശ്ചാത്തലത്തില്‍ മറ്റു ഘടകങ്ങളേക്കാള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട വിഭാഗമാണ് മെഡിക്കല്‍ ടീം. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെയും കാണാത്തെുന്നവരുടെയും ആരോഗ്യം ഒരുപോലെ പ്രധാനമാണ്. ഫോര്‍മുല വണ്‍ മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാനുള്ള തീരുമാനം എടുത്തത് മുതല്‍ മെഡിക്കല്‍ ടീമിെൻറ നിരന്തരമായ മുന്നൊരുക്കവും പ്രവര്‍ത്തനവും നടത്തുകയുണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.