ബഹ്റൈൻ ഹലാൽ എക്സ്പോ 2024ന് ഇന്ന് തുടക്കം
text_fieldsമനാമ: ബഹ്റൈൻ ഹലാൽ എക്സ്പോ 2024ന് ഇന്ന് തുടക്കമാവും. ഹലാൽ ഉൽപന്നങ്ങൾക്ക് പ്രോത്സാഹനം നൽകാനും വിപണി കണ്ടെത്താനുമുദ്ദേശിച്ചാണ് ഇതാദ്യമായി ഇത്തരമൊരു എക്സ്പോ രാജ്യത്ത് ഒരുക്കുന്നത്.
ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന എക്സ്പോ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഇസ്ലാമിക് സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്. ചെക്ലിസ്റ്റ് കമ്പനി, ബഹ്റൈൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് ടെക്നോളജി പ്രമോഷൻ ഓഫിസ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് ഓർഗനൈസേഷൻ ഫോർ ഇസ്ലാമിക് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ്, ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് തുടങ്ങിയവയടക്കം വിവിധ സ്ഥാപനങ്ങളും അന്താരാഷ്ട്ര ഇസ്ലാമിക സൊസൈറ്റികളും ബഹ്റൈന് അകത്തും പുറത്തുനിന്നുമായി 50 ഓളം കമ്പനികളും പങ്കാളികളാകും. ഹലാൽ ഉൽപന്നങ്ങളുടെ നിർമാണവും അതിനുള്ള ഇസ്ലാമിക് ബാങ്കിങ് പിന്തുണയും നിക്ഷേപ സാഹചര്യങ്ങളും അവസരങ്ങളും രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫോറത്തിൽ ചർച്ച ചെയ്യും. കാർഷികോൽപാദനം, മാംസോൽപാദനം, മെഡിക്കൽ, സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണം, ടൂറിസം, ട്രാവൽ മേഖലയിലെ സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഹലാൽ ഇടങ്ങളെക്കുറിച്ചും ചർച്ച നടക്കും.
ഇതുമായി ബന്ധപ്പെട്ട് പുതിയ സംരംഭകരടക്കമുള്ളവരുമായുള്ള കരാറുകളും ഫോറത്തിന്റെ ഭാഗമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹലാൽ ഉൽപന്നങ്ങളുടെ ഉൽപാദനവും മാർക്കറ്റിങ്ങും ഇസ്ലാമിക ലോൺ സഹായമടക്കമുള്ള പരസ്പര സഹകരണത്തിന്റെ മേഖലകളും ചർച്ചയാവുമെന്ന് സംഘാടകർ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.