ബഹ്റൈൻ ഹലാൽ എക്സ്പോ തുടങ്ങി
text_fieldsബഹ്റൈൻ ഹലാൽ എക്സ്പോ ഉദ്ഘാടനച്ചടങ്ങ്
മനാമ: രാജ്യത്തെ ആദ്യ ഹലാൽ എക്സ്പോ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു ഉദ്ഘാടനം ചെയ്തു. ഹലാൽ ഉൽപന്നങ്ങൾക്ക് പ്രോത്സാഹനം നൽകാനും വിപണി കണ്ടെത്താനുമുദ്ദേശിച്ചാണ് എക്സ്പോ രാജ്യത്ത് ഒരുക്കിയത്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഇസ്ലാമിക് സൊസൈറ്റി ക്രൗൺ പ്ലാസ ഹോട്ടലിലാണ് എക്സ്പോ സംഘടിപ്പിച്ചത്.
ബഹ്റൈനിലെ ഹലാൽ വ്യവസായത്തെയും അതിന്റെ സേവനങ്ങളെയും കുറിച്ചുള്ള മാനദണ്ഡങ്ങൾക്കായി റിവ്യൂ ബോഡി സ്ഥാപിക്കണമെന്ന് ഇസ്ലാമിക് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ലത്തീഫ് അൽ മഹ്മൂദ് പറഞ്ഞു. ചെക്ക്ലിസ്റ്റ് കമ്പനി, ബഹ്റൈൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് ടെക്നോളജി പ്രമോഷൻ ഓഫിസ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് ഓർഗനൈസേഷൻ ഫോർ ഇസ്ലാമിക് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ്, ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് തുടങ്ങിയവയടക്കം വിവിധ സ്ഥാപനങ്ങളും അന്താരാഷ്ട്ര ഇസ്ലാമിക സൊസൈറ്റികളും ബഹ്റൈന് അകത്തും പുറത്തുനിന്നുമായി 50 ഓളം കമ്പനികളും പങ്കെടുക്കുന്നുണ്ട്.
ഹലാൽ ഉൽപന്നങ്ങളുടെ നിർമാണവും അതിനുള്ള ഇസ്ലാമിക് ബാങ്കിങ് പിന്തുണയും നിക്ഷേപ സാഹചര്യങ്ങളും അവസരങ്ങളും രണ്ടു ദിവസം നീളുന്ന ഫോറത്തിൽ ചർച്ച ചെയ്യും. കാർഷികോൽപാദനം, മാംസോൽപാദനം, മെഡിക്കൽ, സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണം, ടൂറിസം, ട്രാവൽ മേഖലയിലെ സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഹലാൽ ഇടങ്ങളെക്കുറിച്ചും ചർച്ചയും നടന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.