Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅറബ്​ ഉച്ചകോടി...

അറബ്​ ഉച്ചകോടി സ്​മരണക്കായി തപാൽ സ്റ്റാമ്പിറക്കി ബഹ്​റൈൻ

text_fields
bookmark_border
അറബ്​ ഉച്ചകോടി സ്​മരണക്കായി തപാൽ സ്റ്റാമ്പിറക്കി ബഹ്​റൈൻ
cancel

മനാമ: ബഹ്​റൈനിൽ നടക്കുന്ന 33ാമത്​ അറബ്​ ഉച്ചകോടിയുടെ സ്​മരണക്കായി ബഹ്​റൈൻ തപാൽ​ സ്റ്റാമ്പ് പുറത്തിറക്കി. ഉച്ചകോടി നടക്കുന്ന സഖീർ പാസലിന്‍റെ ചിത്രവും അറബ്​ ഉച്ചകോടിയുടെ ലോഗോയും ചേർത്താണ്​ സ്റ്റാമ്പ്​ രൂപകൽപന ചെയ്തിട്ടുള്ളത്​. ആദ്യമായി ബഹ്​റൈനിൽ നടക്കുന്ന അറബ്​ ഉച്ചകോടിയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതിന്​ വേണ്ടിയാണ്​ സ്റ്റാമ്പ്​ ഇറക്കുന്നതെന്ന്​ ബഹ്​റൈൻ പോസ്റ്റൽ​ വൃത്തങ്ങൾ വ്യക്​തമാക്കി.

500 ഫിൽസിന്‍റെ 10 സ്​റ്റാമ്പുകൾ​ അഞ്ച്​ ദിനാറിന്​ രാജ്യത്തെ മുഴുവൻ പോസ്റ്റ്​ ഓഫിസുകളിലും ലഭിക്കും. സ്റ്റാമ്പ്​ ഇറക്കുന്നതിന്‍റെ ആദ്യ ദിവസം കവറോടു കൂടി ഒരു ദിനാറിനായിരിക്കും നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:postal stamp33rd Arab Summit
News Summary - Bahrain has issued postage stamp to commemorate the Arab Summit
Next Story