Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ-ഇന്ത്യൻ...

ബഹ്​റൈൻ-ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സംഘങ്ങൾ ചർച്ച നടത്തി

text_fields
bookmark_border
ബഹ്​റൈൻ-ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സംഘങ്ങൾ ചർച്ച നടത്തി
cancel

മനാമ: ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയ സംഘം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്തി. വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ, കോൺസൽ ആന്‍റ്​ അഡ്​മിൻ കാര്യ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ്​ അലി ബെഹ്​സാദ്​ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ ഇന്ത്യയിൽ നിന്നെത്തിയ സംഘവുമായി ചർച്ച നടത്തിയത്​.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസൽ, പാസ്​പോർട്ട്​, വിസ, പ്രവാസി കാര്യ അണ്ടർ സെക്രട്ടറി ഡോ. ഔസാഫ്​ സഈദിന്‍റെ നേതൃത്തിലുളള സംഘമാണ്​ ബഹ്​റൈനിലെത്തിയിട്ടുള്ളത്​. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും രാഷ്​ട്രീയ, വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണവും മെച്ചപ്പെടുത്തുന്നതിനുളള ആശയങ്ങൾ പങ്കുവെച്ചു. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയായി.

ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിലുളള സംയുക്​ത ഉന്നതാധികാര സമിതി യോഗ അജണ്ടകളിലും സമവായത്തിലെത്തി. ബഹ്​റൈനും ഇന്ത്യയും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകളും ആശയങ്ങളും പങ്കുവെക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingBahrainIndia
News Summary - Bahrain held a meeting with India
Next Story