സൗഹൃദത്തിന്റെ കരങ്ങൾ കോർത്ത് ബഹ്റൈൻ മനുഷ്യജാലിക
text_fieldsമനാമ: സ്നേഹകരങ്ങൾ കോർത്തുപിടിച്ച് രാജ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിജ്ഞ ചൊല്ലി എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക അരങ്ങേറി. ഇന്ത്യൻ റിപ്പബ്ലിക്ദിനത്തിന്റെ ഭാഗമായാണ് ‘രാഷ്ട്രരക്ഷക്കു സൗഹൃദത്തിന്റെ കരുതൽ’ പ്രമേയത്തിൽ മനുഷ്യജാലിക സംഘടിപ്പിച്ചത്.
രാജ്യസ്നേഹത്തിൽ മതപരമായ വീക്ഷണങ്ങളെക്കുറിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി അൻവർ മുഹ്യിദ്ദീൻ ഹുദവി, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, കെ.എം.സി.സി വൈസ് പ്രസിഡന്റ് ശംസുദ്ദീൻ വെള്ളികുളങ്ങര, ഒ.ഐ.സി.സി ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒ.ഐ.സി.സി ഗ്ലോബൽ പ്രസിഡന്റ് ബിനു കുന്നന്താനം, ബി.കെ.എസ്.എഫ് പ്രതിനിധി ബഷീർ അമ്പലായി, നജീബ് കടലായി, തണൽ പ്രതിനിധി റഷീദ് മാഹി, സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, റഫീഖ് അബ്ദുല്ല എന്നിവർ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കമ്മിറ്റിയുടെ സ്നേഹോപഹാരം ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദും യഥാക്രമം ഹാശിറലി ശിഹാബ് തങ്ങൾക്കും അൻവർ മുഹ്യിദ്ദീൻ ഹുദവിക്കും സമ്മാനിച്ചു. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ, സമസ്ത ബഹ്റൈൻ ട്രഷറർ നൗഷാദ് വി, ജോ. സെക്രട്ടറിമാരായ ഹംസ അൻവരി മോളൂർ, കെ.എം.എസ്. മൗലവി, ഷഹീം ദാരിമി, ഇസ്മായിൽ റഹ്മാനി വേളം, ബഷീർ ദാരിമി തുടങ്ങി സമസ്ത കേന്ദ്ര, ഏരിയ ഭാരവാഹികളും ജംഇയ്യതുൽ മുഅല്ലിമീൻ ഉസ്താദുമാരും സന്നിഹിതരായിരുന്നു.
സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മൗലവി ഖുർആൻ പാരായണം ചെയ്യുകയും എസ്.കെ.എസ്.എസ്.എഫ് മുൻ പ്രസിഡന്റ് അശ്റഫ് അൻവരി ചേലക്കര പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഫാസിൽ വാഫി, ശഹീം ദാരിമി, ജസീർ വാരം എന്നിവർ ദേശീയോദ്ഗ്രഥന ഗാനവും അവതരിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും സമസ്ത ബഹ്റൈൻ ജോ. സെക്രട്ടറി കെ.എം.എസ്. മൗലവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.