ഐ.സി.എഫ് മെഗാ മെഡിക്കൽ ക്യാമ്പ് 24ന്
text_fieldsഐ.സി.എഫ് സൽമാബാദ് സെൻട്രൽ മെഗാ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം അബൂബക്കർ ലത്വീഫി നിർവഹിക്കുന്നു
മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 24ന് രാവിലെ എട്ടു മുതൽ 11 വരെ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ നടക്കും. ക്യാമ്പിെന്റ പോസ്റ്റർ പ്രകാശനം സൽമാബാദ് സുന്നി സെൻററിൽ നടന്ന സംഗമത്തിൽ ഐ.സി.എഫ്. നാഷനൽ ദഅവാ പ്രസിഡന്റ് അബൂബക്കർ ലത്വീഫി നിർവഹിച്ചു.
വി.പി.കെ. അബൂബക്കർ ഹാജി, ശമീർ പന്നൂർ, നൗഫൽ മയ്യേരി, അബ്ദുറഹിം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി, ഉമർ ഹാജി ചേലക്കര, ഷുക്കൂർ കോട്ടക്കൽ, അക്ബർ കോട്ടയം, ഫൈസൽ ചെറുവണ്ണൂർ, അഷ്റഫ് കോട്ടക്കൽ എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39871794, 34164040, 38801248 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.