Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ​​ക്ത​​മാ​​യ...

ശ​​ക്ത​​മാ​​യ പാ​​സ്​​​പോ​​ർ​​ട്ടു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ബ​ഹ്‌​റൈ​ൻ

text_fields
bookmark_border
bahrain passport
cancel

മ​നാ​മ: ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ പാ​​സ്​​​പോ​​ർ​​ട്ടു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ആ​റ് സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി ബ​ഹ്‌​റൈ​ൻ. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ 63ാം സ്ഥാ​ന​ത്തു​നി​ന്ന് രാ​ജ്യം 57ാം സ്ഥാ​ന​ത്തെ​ത്തി. ഇ​​ന്‍റ​​ർ​​നാ​​ഷ​​ന​​ൽ എ​​യ​​ർ ട്രാ​​ൻ​​സ്​​​പോ​​ർ​​ട്ട്​ അ​​സോ​​സി​​യേ​​ഷ​​ൻ (അ​​യാ​​ട്ട) ന​​ൽ​​കി​​യ രേ​​ഖ​​ക​​ളി​​ൽ​നി​​ന്നാ​​ണ്​ ഹെ​​ൻ​​ലി ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ പാ​​സ്​​​പോ​​ർ​​ട്ടു​​ക​​ൾ നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത്.

ബ​ഹ്‌​റൈ​ൻ പാ​​സ്​​​പോ​​ർ​​ട്ടു​​ള്ള​​വ​​ർ​​ക്ക്​ വി​​സ​​യി​​ല്ലാ​​തെ യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ എ​​ണ്ണം 87ലെ​​ത്തി​​യ​​തോ​​ടെ​​യാ​​ണ്​ ആ​​ഗോ​​ള പ​​ട്ടി​​ക​​യി​​ൽ രാ​ജ്യം മു​ന്നേ​റി​യ​ത്. ഈ ​വ​ർ​ഷ​ത്തെ ബ​ഹ്‌​റൈ​ന്‍റെ റാ​ങ്കി​ങ് സൂ​ചി​ക ആ​രം​ഭി​ച്ച​തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​ണ്.

62ാം സ്ഥാ​​ന​​ത്തു​​നി​​ന്ന്​ 53 സ്ഥാ​​നം മ​​റി​​ക​​ട​​ന്ന്​ യു.​​എ.​​ഇ​യാ​ണ് ഒ​​മ്പ​​താ​​മ​​തെ​​ത്തി​​യ​ത്. യു.​​എ.​​ഇ​​യു​​ടെ പാ​​സ്​​​പോ​​ർ​​ട്ടു​​ള്ള​​വ​​ർ​​ക്ക്​ വി​​സ​​യി​​ല്ലാ​​തെ യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ എ​​ണ്ണം 185ലെ​​ത്തി​​യി​ട്ടു​ണ്ട്. 2006ൽ ​​പു​​റ​​ത്തു​​വി​​ട്ട സൂ​​ചി​​ക​​യി​​ൽ യു.​​എ.​​ഇ പാ​​സ്​​​പോ​​ർ​​ട്ടു​​മാ​​യി വി​​സ ഫ്രീ​​യാ​​യി സ​​ഞ്ച​​രി​​ക്കാ​​വു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ എ​​ണ്ണം 152 ആ​​യി​​രു​​ന്നു.

സിം​​ഗ​​പ്പൂ​​ർ പാ​​സ്​​​പോ​​ർ​​ട്ടാ​​ണ്​ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്. 195 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് സിം​​ഗ​​പ്പൂ​​ർ പാ​​സ്​​​പോ​​ർ​​ട്ടു​​മാ​​യി​ വി​​സ ഫ്രീ​​യാ​​യി യാ​​ത്ര ചെ​​യ്യാ​​നാ​​വും. 192 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക്​ വി​​സ​​യി​​ല്ലാ​​തെ യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന പാ​​സ്​​​പോ​​ർ​​ട്ടു​​മാ​​യി ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, സ്​​​പെ​​യി​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളാ​​ണ്​ ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsPassports
News Summary - Bahrain in the list of strong passports
Next Story