ബഹ്റൈൻ ഇന്ത്യ സൊസൈറ്റി കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദറിനെ ആദരിച്ചു
text_fieldsമനാമ: ബഹ്റൈൻ ഇന്ത്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദറിനെ ആദരിച്ചു. ഡിപ്ലോമാറ്റ് റാഡിസൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രമുഖർ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, പ്രമുഖ വ്യവസായികൾ തുടങ്ങിയവരടക്കം സന്നിഹിതരായിരുന്നു.ബഹ്റൈൻ ഇന്ത്യൻ സൊസൈറ്റി പ്രസിഡന്റ് അബ്ദുറഹ്മാൻ ജുമാ, സ്പീക്കർക്ക് ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ബഹ്റൈനിലെ ബിസിനസ് സൗഹൃദ അന്തരീക്ഷം ഊന്നിപ്പറഞ്ഞ അബ്ദുറഹ്മാൻ ജുമാ രാജ്യത്ത് നിക്ഷേപമാകർഷിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് സ്പീക്കറോട് അഭ്യർഥിച്ചു. പത്തു മാസത്തിനുള്ളിൽ 8,00,000 ഇന്ത്യൻ വിനോദസഞ്ചാരികൾ ബഹ്റൈൻ സന്ദർശിച്ചെന്ന് അംബാസഡർ വിനോദ് ജേക്കബ് ചൂണ്ടിക്കാട്ടി. യു.ടി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദവും ഉഭയകക്ഷി ബന്ധത്തിനും ഹമദ് രാജാവിനും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും നന്ദി പറഞ്ഞു. യു.ടി. ഖാദർ, അബ്ദുറഹ്മാൻ ജുമാ, അംബാസഡർ എന്നിവർ പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ചതിന് മുഹമ്മദ് മൻസൂറിന് നന്ദി രേഖപ്പെടുത്തി. വിനോദ് ദാസ് ചടങ്ങിന് നന്ദി പറഞ്ഞു.
വിവിധ മേഖലകളിലായി ബഹ്റൈൻ, ഇന്ത്യൻ ബിസിനസുകാർ തമ്മിലുള്ള ഇന്ററാക്ഷനുകളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.