ബഹ്റൈനിലെ ഇന്ത്യൻ എംബസി കെട്ടിട ഉദ്ഘാടനം: പ്രമുഖ മാധ്യമങ്ങളെ ക്ഷണിക്കാത്തത് വിവാദത്തിൽ
text_fieldsമനാമ: ബഹ്റൈനിൽ ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജ് നിർവഹിക്കുന്ന ചടങ്ങിൽ നിന്ന് ‘ഗൾഫ് മാധ്യമം’ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾക്ക് വിലക്ക്. എംബസി അധികൃതരുടെ ഇൗ ജനാധിപത്യ വിരുദ്ധമായ നടപടിയിൽ പരക്കെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
മീഡിയവൺ, ജയ്ഹിന്ദ്, മലയാള മനോരമ, അമൃത,ദേശാഭിമാനി പ്രതിനിധികൾക്കാണ് ക്ഷണപത്രം അയക്കാതിരുന്നത്. അതേസമയം സജീവമല്ലാത്ത നിരവധി മാധ്യമങ്ങ പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു. പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കിയ വിഷയം ശ്രദ്ധയിൽപ്പെടുത്തിയേപ്പാൾ കൃത്യമായി മറുപടി പറയാതെ ഒഴിയുന്ന നിലപാടാണ് എംബസി ഉദ്യോഗസ്ഥൻ മുതൽ അംബാസഡർ വരെയുള്ളവർ സ്വീകരിച്ചത്. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയവരോട് എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത് തെരഞ്ഞെടുത്ത മാധ്യമ പ്രതിനിധികളെ ക്ഷണിച്ചാൽ മതിയെന്ന് തീരുമാനം എടുത്തിരുന്നുവെന്നാണ്.
തുടർന്ന് അംബാസഡർ അലോക്കുമാർ സിൻഹയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചുമതലയുള്ള എംബസി ഉദ്യോഗസ്ഥയെ വിളിക്കാനായിരുന്നു മറുപടി. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥയോട ക്ഷണപത്രം കിട്ടാത്ത കാര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോഴും കൃത്യമായ മറുപടി ലഭിച്ചില്ല. ഗൾഫ് മാധ്യമം പ്രതിനിധിയെ ചടങ്ങ് ഒഴിവാക്കിയ സംഭവത്തെ കുറിച്ച് അംബാസറോട് ആവർത്തിച്ച് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥയെ വിളിക്കാനായിരുന്നു മറുപടി. എന്നാൽ ഉദ്യോഗസ്ഥയെ വിളിച്ചപ്പോഴും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന് തങ്ങളെ ഒഴിവാക്കിയതിെൻറ കാരണം അേന്വഷിക്കണമെന്ന് അഭ്യർഥിച്ച് മാധ്യമ പ്രവർത്തകരിൽ ചിലർ കേന്ദ്രമന്ത്രി സുഷമസ്വരാജിന് ട്വീറ്റ് ചെയ്തു. ബഹ്റൈനിലും ഗൾഫ് രാജ്യങ്ങളിലും ഏറ്റവും മുൻനിരയിൽ പ്രവർത്തിക്കുന്ന ‘ഗൾഫ് മാധ്യമം’ ദിനപത്രം ഉൾപ്പെടെയുള്ളവയെ റിപ്പോർട്ടിംങ് നടത്താൻ ക്ഷണിക്കാത്തത് പ്രവാസി സമൂഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ എംബസിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയ മാധ്യമങ്ങളെയാണ് ക്ഷണിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത് എന്നതും വിഷയത്തിെൻറ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ എംബസിയിലെ ചില ഉദ്യോഗസ്ഥർ അടുത്തകാലങ്ങളായി നടത്തി വരുന്ന, മലയാളി വിരുദ്ധ മനോഭാവത്തിെൻറ ഫലമായാണ് പ്രമുഖ മലയാള മാധ്യമങ്ങളെ വിലക്കിയത് എന്നാണ് ആരോപണം. അസഹിഷ്ണുതയുടെ പേരിലുള്ള ഇത്തരം നടപടികൾ ഇന്ത്യൻ എംബസിപോലുള്ള ഉന്നത സ്ഥാപനങ്ങളിൽ നിന്ന് ഉണ്ടാകുന്നതിനെ ആശങ്കയോടെയാണ് ഇന്ത്യൻ പ്രവാസി സമൂഹം കാണുന്നത്. സംഭവത്തിനെതിരെ പ്രവാസി വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം പടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.