Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ...

ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ഇ​ന്ത്യ​ൻ ക്ല​ബി​ൽ 14 മു​ത​ൽ

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ഇ​ന്ത്യ​ൻ ക്ല​ബി​ൽ 14 മു​ത​ൽ
cancel
camera_alt

ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് 2023’ ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​വം​ബ​ർ 14 മു​ത​ൽ 19 വ​രെ ന​ട​ക്കും. BWF & ബാ​ഡ്മി​ന്റ​ൺ ഏ​ഷ്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ബ​ഹ്‌​റൈ​ൻ ബാ​ഡ്മി​ന്റ​ൺ & സ്ക്വാ​ഷ് ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ത്സ​രം.

26 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 200ല​ധി​കം അ​ന്താ​രാ​ഷ്ട്ര റാ​ങ്കു​ള്ള ക​ളി​ക്കാ​ർ പ​​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക​ളി​ക്കാ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ ക​ളി​ക്കാ​ർ​ക്കു പു​റ​മേ, ആ​സ്‌​ട്രേ​ലി​യ, ബ​ൾ​ഗേ​റി​യ, കാ​ന​ഡ, ചൈ​ന, ഡ​ച്ച്, ഫി​ൻ​ല​ൻ​ഡ്, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ഖ്, ഇ​റാ​ൻ, ജ​പ്പാ​ൻ, സൗ​ദി അ​റേ​ബ്യ, മ​ലേ​ഷ്യ, നേ​പ്പാ​ൾ, നൈ​ജീ​രി​യ, സ്‌​പെ​യി​ൻ, സി​റി​യ, താ​യ്‌​ല​ൻ​ഡ്, ശ്രീ​ല​ങ്ക, യു.​എ​സ്.​എ, യു.​എ.​ഇ, വി​യ​റ്റ്‌​നാം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ അ​ന്താ​രാ​ഷ്ട്ര ക​ളി​ക്കാ​രും പ​​ങ്കെ​ടു​ക്കും.പു​രു​ഷ സിം​ഗ്ൾ​സ്, വ​നി​ത സിം​ഗ്ൾ​സ്, പു​രു​ഷ ഡ​ബ്ൾ​സ്, വ​നി​ത ഡ​ബ്ൾ​സ്, മി​ക്സ​ഡ് ഡ​ബ്ൾ​സ് എ​ന്നി​ങ്ങ​നെ എ​ല്ലാ പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളും ടൂ​ർ​ണ​മെ​ന്റി​ലു​ണ്ടാ​കും.

ടൂ​ർ​ണ​മെ​ന്റി​ന്റെ ആ​കെ സ​മ്മാ​ന​ത്തു​ക 5000 യു.​എ​സ് ഡോ​ള​റാ​ണ്. ഇ​ന്ത്യ​ൻ ക്ല​ബി​ലെ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള കോ​ർ​ട്ടു​ക​ളി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

രാ​ത്രി ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കും. ന​വം​ബ​ർ 19 നാ​ണ് ഗ്രാ​ൻ​ഡ് ഫൈ​ന​ൽ.സ്‌​കോ​ർ അ​പ്‌​ഡേ​റ്റു​ക​ളും മ​ത്സ​ര​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ടൂ​ർ​ണ​മെ​ന്റി​ന്റെ എ​ല്ലാ വാ​ർ​ത്ത​ക​ളും ഇ​ന്ത്യ​ൻ ക്ല​ബി​ന്റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​തി​വാ​യി പോ​സ്റ്റ് ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ ആ​ർ. 39623936, ബാ​ഡ്മി​ന്റ​ൺ സെ​ക്ര​ട്ട​റി അ​രു​ണാ​ച​ലം ടി. 35007544, ​ടൂ​ർ​ണ​മെ​ന്റ് ഡ​യ​റ​ക്ട​ർ സി.​എം. ജൂ​നി​ത്ത് 66359777 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - Bahrain International Series Badminton Tournament Indian Club From 14
Next Story