ഐ.ടി മേഖലയിൽ ബഹ്റൈൻ അന്താരാഷ്ട്ര തലത്തിൽ മുൻനിരയിൽ
text_fieldsമനാമ: ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ പ്രസിദ്ധീകരിച്ച 2024 ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ഐ.സി.ടി) ഡെവലപ്മെന്റ് ഇൻഡക്സിൽ (ഐ.ഡി.ഐ) ആഗോളതലത്തിൽ ബഹ്റൈൻ അഞ്ചാം സ്ഥാനത്തെത്തി.
അറബ് മേഖലയിൽ രാജ്യം മൂന്നാം സ്ഥാനത്താണ്. തുടർച്ചയായി രണ്ടാം വർഷമാണ് ബഹ്റൈൻ ആഗോളതലത്തിൽ ആദ്യ പത്തിൽ ഇടംപിടിച്ചത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയിലെ
പുരോഗതി അളക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ആഗോള സൂചകങ്ങളിലൊന്നാണ് ഐ.ഡി.ഐ.ഐ.സി.ടികളിലേക്കുള്ള പ്രവേശനം. ഐ.സി.ടി ഉപയോഗം, ഐ.സി.ടി കഴിവുകൾ എന്നിവയെല്ലാം പരിഗണിച്ചാണ് റാങ്ക് നൽകുന്നത്. 100ൽ 97.5 പോയന്റാണ് ബഹ്റൈന് ലഭിച്ചിട്ടുള്ളത്.
ഐ.ടി, ടെലികോം മേഖലകളിൽ ബഹ്റൈൻ കഴിഞ്ഞ വർഷങ്ങളിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. അതിന്റെ ബഹിർസ്ഫുരണം കൂടിയാണ് ഇത്തരമൊരു അഭിമാനകരമായ നേട്ടമെന്ന് ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി വ്യക്തമാക്കി. 2022-2026 ലെ ഐ.സി.ടി, ഡിജിറ്റൽ ഇക്കോണമി സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സുപ്രധാന മേഖലയിലെ മുൻനിര രാഷ്ട്രമെന്ന നിലയിൽ അതിന്റെ സ്ഥാനം വീണ്ടും വർധിപ്പിക്കുന്നതിനും ഈ നേട്ടം സഹായകരമാണ്.
ഹമദ് രാജാവിന്റെ വികസന കാഴ്ചപ്പാടിന്റെയും പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നയിക്കുന്ന സർക്കാറിന്റെ പിന്തുണയുടെയും ഫലമാണ് നേട്ടമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.